---
title: "സ്നേഹ ഹസ്തം ട്രൈബൽ ക്യാമ്പ് നടത്തുന്നു"
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180484/aralam"
published_at: "2024-01-29T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b79acca65b7_IMG-20240129-WA0050.jpg"
keywords: []
---

# സ്നേഹ ഹസ്തം ട്രൈബൽ ക്യാമ്പ് നടത്തുന്നു

> **Lead Summary:** **ആറളം** : ഐഎംഎ വനം,ആരോഗ്യം , ട്രൈബൽ വെൽഫയർ തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ സ്നേഹ ഹസ്തം ട്രൈബൽ ക്യാമ്പ് സംഘടിപ്പിക്കുന്നു . ആറളം ഫാം ആരോഗ്യകേന്ദ്രത്തിൽ ചേർന്ന സംഘാടക സമിതി യോഗം ആറളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജേഷ് കെ പി ഉദ്ഘാടനം ചെയ്തു.

## Article Content

**ആറളം** : ഐഎംഎ വനം,ആരോഗ്യം , ട്രൈബൽ വെൽഫയർ തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ സ്നേഹ ഹസ്തം ട്രൈബൽ ക്യാമ്പ് സംഘടിപ്പിക്കുന്നു . ആറളം ഫാം ആരോഗ്യകേന്ദ്രത്തിൽ ചേർന്ന സംഘാടക സമിതി യോഗം ആറളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജേഷ് കെ പി ഉദ്ഘാടനം ചെയ്തു.

ഡി എഫ് ഒ പി. കാർത്തിക്, വാർഡ് അംഗം മിനി ദിനേശൻ, ബ്ലോക്ക് മെമ്പർവി. ശോഭ, എഫ് എച് സി ആറളം മെഡിക്കൽ ഓഫീസർ അശ്വതി, ഫോറെസ്റ്റ് റേഞ്ച് ഓഫീസർ സുധീർ, ട്രൈബൽ ഓഫീസർ. ഐഎംഎ ട്രൈബൽ വെൽഫയർ കമ്മിറ്റി കൺവീനർ ഡോ രാജേഷ് ഒ ടി, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജോഷി എന്നിവർ പ്രസംഗിച്ചു .

ആശ വർക്കർമാർ, ട്രൈബൽ പ്രമേട്ടേഴ്‌സ്, അനിമറ്റർസ് എന്നിവർ പങ്കെടുത്തു. ഫെബ്രുവരി 2 നു മോഡൽ ആറളം റെസിഡന്ഷ്യൽ സ്കൂളിൽ വെച്ച് നടക്കുന്ന ക്യാമ്പ് വിജയിപ്പിക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180484/aralam)