---
title: "ആറാമത് ഖേലോ ഇന്ത്യ അണ്ടർ 18 യൂത്ത് ഗെയിംസിൽ ആൽഫിയ സാബുവിന് വെള്ളി"
english_title: "Youth games "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180496/youth-games"
published_at: "2024-01-29T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7ace7be7c2_IMG-20240129-WA0001.jpg"
keywords: []
---

# ആറാമത് ഖേലോ ഇന്ത്യ അണ്ടർ 18 യൂത്ത് ഗെയിംസിൽ ആൽഫിയ സാബുവിന് വെള്ളി

> **Lead Summary:** **കൽപ്പറ്റ:** തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ വെച്ച് നടന്ന ആറാമത് ഖേലോ ഇന്ത്യ അണ്ടർ 18 യൂത്ത് ഗെയിംസിൽ കളരിപ്പയറ്റ് ഹൈ കിക്കിൽ നടവയൽ സ്വദേശിനി ആൽഫിയ സാബു ദേശീയ തലത്തിൽ വെള്ളി മെഡൽ നേടി.

## Article Content

**കൽപ്പറ്റ:** തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ വെച്ച് നടന്ന ആറാമത് ഖേലോ ഇന്ത്യ അണ്ടർ 18 യൂത്ത് ഗെയിംസിൽ കളരിപ്പയറ്റ് ഹൈ കിക്കിൽ നടവയൽ സ്വദേശിനി ആൽഫിയ സാബു ദേശീയ തലത്തിൽ വെള്ളി മെഡൽ നേടി.

നടവയൽ സെൻ്റ് തോമസ് ഹൈസ്കൂൾ 9-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ആൽഫിയ. നടവയൽ ജി.ജി. കളരിയിലെ ജോസ്, കുട്ടികൃഷ്ണൻ എന്നിവരാണ് പരിശീലകർ. കഴിഞ്ഞ വർഷം ദേശീയ കളരിപ്പയറ്റ് ഹൈകിക്കിൽ ദേശീയ ചാമ്പ്യൻ ആയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180496/youth-games)