---
title: "അയ്യൻകുന്ന് പഞ്ചായത്തിൽ അഞ്ചു വീടുകളുടെ താക്കോൽ ദാനം നടത്തി"
english_title: "House "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180499/house"
published_at: "2024-01-29T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7ae795e5c9_PicsArt_01-29-07.23.54.jpg"
keywords: []
---

# അയ്യൻകുന്ന് പഞ്ചായത്തിൽ അഞ്ചു വീടുകളുടെ താക്കോൽ ദാനം നടത്തി

> **Lead Summary:** **ഇരിട്ടി:** അയ്യൻകുന്ന് പഞ്ചായത്തിലെ ഈന്തുംകരി വാർഡിൽ ഉരുപ്പുംകുറ്റി പട്ടിക വർഗ കോളനിയിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തിയാക്കുന്ന ആറ് വീടുകളിൽ അഞ്ചു വീടുകളുടെ താക്കോൽ ദാന ചടങ്ങ് നടത്തി നടത്തി. വാർഡ് മെമ്പർ ജോസ് എ വൺ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ ബീന റോജസ് അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി:** അയ്യൻകുന്ന് പഞ്ചായത്തിലെ ഈന്തുംകരി വാർഡിൽ ഉരുപ്പുംകുറ്റി പട്ടിക വർഗ കോളനിയിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തിയാക്കുന്ന ആറ് വീടുകളിൽ അഞ്ചു വീടുകളുടെ താക്കോൽ ദാന ചടങ്ങ് നടത്തി നടത്തി. വാർഡ് മെമ്പർ ജോസ് എ വൺ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ ബീന റോജസ് അധ്യക്ഷത വഹിച്ചു.

വീടുകളുടെ താക്കോൽ ദാന കർമ്മം പ്രസിഡന്റ്‌ കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ നിർവഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സീമ സനോജ്, മെമ്പർ സെലീന ബിനോയ്‌, അസി. സെക്രട്ടറി അഷ്‌റഫ്, വി ഇ ഒ ഹെൻസ തുടങ്ങിയവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180499/house)