---
title: "മാടത്തിൽ ടൗണിൽ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു"
english_title: "Madatthil "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180509/madatthil"
published_at: "2024-01-29T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7b55929160_IMG-20240129-WA0004.jpg"
keywords: []
---

# മാടത്തിൽ ടൗണിൽ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഇരിട്ടി:** പായം ഗ്രാമ പഞ്ചായത്ത് കേന്ദ്രമായ മാടത്തിൽ ടൗണിൽ കെ. സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം അഡ്വ: സണ്ണി ജോസഫ് നിർവ്വഹിച്ചു. പായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി:** പായം ഗ്രാമ പഞ്ചായത്ത് കേന്ദ്രമായ മാടത്തിൽ ടൗണിൽ കെ. സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം അഡ്വ: സണ്ണി ജോസഫ് നിർവ്വഹിച്ചു. പായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി അധ്യക്ഷത വഹിച്ചു.

ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം കെ.എൻ. പത്മാവതി, മാടത്തിൽ വാർഡ് മെമ്പർ പി. സാജിത്, പഞ്ചായത്ത് അംഗങ്ങളായിട്ടുള്ള ഷൈജൻ ജേക്കബ്, മിനി പ്രസാദ്, ബിജു കോങ്ങാടൻ, വിവിധ രാഷ്ട്രിയ പ്രതിനിധികളായ പി.സി. പോക്കർ, എൻ. രവിന്ദ്രൻ, റയിസ് കണിയാറക്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ശ്രീവത്സൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180509/madatthil)