---
title: "മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു"
english_title: "Medical officer recruiting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18053/medical-officer-recruiting"
published_at: "2021-12-28T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ca762760665_images - 2021-12-28T075743.781.jpeg"
keywords: []
---

# മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു

> **Lead Summary:** തലശ്ശേരി ബീഡി തൊഴിലാളി ക്ഷേമനിധി ഡിസ്‌പെന്‍സറിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആറു മാസത്തേക്ക് മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു.

## Article Content

തലശ്ശേരി ബീഡി തൊഴിലാളി ക്ഷേമനിധി ഡിസ്‌പെന്‍സറിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആറു മാസത്തേക്ക് മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു.

യോഗ്യത എംബിബിഎസ്. താല്‍പര്യമുള്ളവര്‍ ജനുവരി മൂന്നിന് രാവിലെ 10 മണിക്ക് വെല്‍ഫയര്‍ കമ്മീഷണര്‍ ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും സഹിതം അഭിമുഖത്തിന് ഹാജരാവണം. വിലാസം വെല്‍ഫയര്‍ കമ്മീഷണര്‍ ഓഫീസ്, രണ്ടാംനില, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം പാളയം തിരുവനന്തപുരം 695033. ഫോണ്‍:0471 2302020

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18053/medical-officer-recruiting)