---
title: "ഷാഹി ഈദ്ഗാഹിലെ സര്‍വേക്കുള്ള സ്റ്റേ സുപ്രീംകോടതി നീട്ടി"
english_title: "Supreemcourt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180567/supreemcourt"
published_at: "2024-01-30T06:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b84550d7849_download_(16).jpeg"
keywords: []
---

# ഷാഹി ഈദ്ഗാഹിലെ സര്‍വേക്കുള്ള സ്റ്റേ സുപ്രീംകോടതി നീട്ടി

> **Lead Summary:** **ദില്ലി**: ഉത്തർപ്രദേശിലെ മഥുര കൃഷ്ണജന്മഭൂമി ക്ഷേത്രത്തോടു ചേർന്നുള്ള ഷാഹി ഈദ്ഗാഹിലെ സര്‍വേക്കുള്ള സ്റ്റേ സുപ്രീം കോടതി നീട്ടി. പള്ളിയിൽ സർവേ നടത്താൻ കമ്മീഷ്ണറെ നിയമിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവാണ് നിലവിൽ സുപ്രീംകോടതി സ്‌റ്റേ ചെയ്തത്.

## Article Content

**ദില്ലി**: ഉത്തർപ്രദേശിലെ മഥുര കൃഷ്ണജന്മഭൂമി ക്ഷേത്രത്തോടു ചേർന്നുള്ള ഷാഹി ഈദ്ഗാഹിലെ സര്‍വേക്കുള്ള സ്റ്റേ സുപ്രീം കോടതി നീട്ടി. പള്ളിയിൽ സർവേ നടത്താൻ കമ്മീഷ്ണറെ നിയമിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവാണ് നിലവിൽ സുപ്രീംകോടതി സ്‌റ്റേ ചെയ്തത്.

ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിൻ്റെതാണ് നടപടി. കേസ് ഇനി എപ്രിലിൽ മാസം കോടതി പരിഗണിക്കും. ഷാഹി ഈദ്ഗാഹ് പരിസരത്ത് കോടതിയുടെ മേൽനോട്ടത്തിൽ സർവേ നടത്താനായിരുന്നു അലഹാബാദ് ഹൈക്കോടതി അനുമതി നൽകിയത്. ഇതിനായി മൂന്ന് അഭിഭാഷകരെയായായിരുന്നു നിയോഗിച്ചത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180567/supreemcourt)