---
title: "കൂടത്തായി കൊലപാതക കേസ്; പ്രതി ജോളിയുടെ ജാമ്യാപേക്ഷ തള്ളി"
english_title: "Koodathayimurder"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180704/koodathayimurder"
published_at: "2024-01-30T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b8b6409532d_IMG-20240130-WA0018.jpg"
keywords: []
---

# കൂടത്തായി കൊലപാതക കേസ്; പ്രതി ജോളിയുടെ ജാമ്യാപേക്ഷ തള്ളി

> **Lead Summary:** **കൂടത്തായി** : കൂടത്തായി കൊലപാതക പരമ്പര കേസിൽ പ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലന്നും ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നുമായിരുന്നു ജോളിയുടെ ആവശ്യം.

## Article Content

**കൂടത്തായി** : കൂടത്തായി കൊലപാതക പരമ്പര കേസിൽ പ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലന്നും ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നുമായിരുന്നു ജോളിയുടെ ആവശ്യം.

എന്നാല്‍ വിചാരണ പുരോഗമിക്കുകയാണെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സ്ത്രീ എന്ന യാതൊരു പരിഗണനയും അര്‍ഹിക്കാത്ത കുറ്റകൃത്യം ചെയ്ത പ്രതിയാണ് ജോളിയെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ നിലപാടെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180704/koodathayimurder)