---
title: "#CableTV | കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം; ജില്ലാതല ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു"
english_title: "Cable TV Operators Association "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180712/cable-tv-operators-association"
published_at: "2024-01-30T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b8c0e60ea09_WhatsApp_Image_2024-01-30_at_1.21.17_PM.jpeg"
keywords: []
---

# #CableTV | കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം; ജില്ലാതല ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

> **Lead Summary:** ** കണ്ണൂർ: **കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഓപ്പറേറ്റർമാർക്കായി ജില്ലാതല ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. മയ്യിലിൽ വെച്ച് നടന്ന മത്സരം പഞ്ചായത്ത് പ്രസിഡൻ്റ് എം.വി. അജിത ഉദ്ഘാടനം ചെയ്തു.

## Article Content

** കണ്ണൂർ: **കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഓപ്പറേറ്റർമാർക്കായി ജില്ലാതല ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. മയ്യിലിൽ വെച്ച് നടന്ന മത്സരം പഞ്ചായത്ത് പ്രസിഡൻ്റ് എം.വി. അജിത ഉദ്ഘാടനം ചെയ്തു.

ആറ് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. വാശിയേറിയ മത്സരത്തിൽ ഫൈനലിൽ അഞ്ച് വിക്കറ്റിന് കണ്ണൂർ മേഖലയെ പരാജയപ്പെടുത്തി പയ്യന്നൂർ മേഖല ജേതാക്കളായി. മത്സരത്തിൽ കണ്ണൂർ മേഖലയുടെ വിപിൻ മാൻ ഓഫ് ദി ടൂർണ്ണമെൻ്റും, കലേഷ് പയ്യന്നൂർ മാൻ ഓഫ് ദി മാച്ചും, പ്രസാദ് പയ്യന്നൂർ ബെസ്റ്റ് ബോളറായും, പയ്യന്നൂർ മേഖലയുടെ ബിജു കാമ്പ്രത്ത് ബെസ്റ്റ് കീപ്പറും ആയും തിരഞ്ഞെടുത്തു.

ഉദ്ഘാടന ചടങ്ങിൽ സ്വാഗതസംഘം ജനറൽ കൺവീനർ പി. ശശികുമാർ അധ്യക്ഷത വഹിച്ചു. കണ്ണൂർ വിഷൻ എം.ഡി കെ.കെ. പ്രദീപൻ, ജില്ലാ കമ്മിറ്റി അംഗം എം. സുധീഷ് കുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.എം. സുരേഷ് ബാബു, എം.വി. കുഞ്ഞിരാമൻ, കെ. ചന്ദ്രൻ, ബാബു പണ്ണേരി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180712/cable-tv-operators-association)