---
title: "#MuslimLeague |  ദേശരക്ഷാ യാത്ര: മലപ്പട്ടം പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരണം നൽകി"
english_title: "Malapatam Panchayat Muslim League Committee "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180720/malapatam-panchayat-muslim-league-committee"
published_at: "2024-01-30T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b8c888dab2d_IMG-20240130-WA0070.jpg"
keywords: []
---

# #MuslimLeague |  ദേശരക്ഷാ യാത്ര: മലപ്പട്ടം പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരണം നൽകി

> **Lead Summary:**  'ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം' എന്ന സന്ദേശമായി കണ്ണൂർ ജില്ലാ മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് അഡ്വ: അബ്ദുൾ കരീം ചേലേരി നയിക്കുന്ന ദേശരക്ഷായാത്രക്ക് മലപ്പട്ടം പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരണം നൽകി. ചൂളിയാട് കടവിൽ സ്വീകരണത്തിന് നിരവധി പേർ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിൽ ഉജ്ജ്വല സ്വീകരണമാണ് നൽകുന്നത്.

## Article Content

 'ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം' എന്ന സന്ദേശമായി കണ്ണൂർ ജില്ലാ മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് അഡ്വ: അബ്ദുൾ കരീം ചേലേരി നയിക്കുന്ന ദേശരക്ഷായാത്രക്ക് മലപ്പട്ടം പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരണം നൽകി. ചൂളിയാട് കടവിൽ സ്വീകരണത്തിന് നിരവധി പേർ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിൽ ഉജ്ജ്വല സ്വീകരണമാണ് നൽകുന്നത്.

തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ യാത്ര പ്രവേശിക്കുന്നതിന്റെ ആദ്യസ്വീകരണ പരിപാടിയാണ് ചൂളിയാട് നടന്നത്. ബ്ലോക്കിന്റവിട നിന്നും വൈറ്റ് ഗാർഡിന്റെയും ബാന്റ് വാദ്യങ്ങളുടെയും അകമ്പടിയോടെ സ്വീകരണ വേദിയായ ചൂളിയാട് കടവിലേക്ക് നേതാക്കളെ ആനയിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ സ്വീകരണത്തിന് ജാഥാ ക്യാപ്റ്റൻ അബ്ദുൽകരീം ചേലേരി മറുപടി പറഞ്ഞു.

പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ് ടി. പി .മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിയും ജാഥ വൈസ് ക്യാപ്റ്റനുമായ കെ.ടി സഹദുള്ള, മഹമൂദ് കടവത്തൂർ, സി.കെ മുഹമ്മദ്‌, ഇബ്രാഹിം മുണ്ടേരി, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, കോൺഗ്രസ്സ് മലപ്പട്ടം മണ്ഡലം വൈസ്പ്രസിഡന്റ് കെ. രാകേഷ്, പി.കെ സുബൈർ, മഹമൂദ് അള്ളാകുളം, ഒ.പി ഇബ്രാഹിംകുട്ടി, മുസ്തഫ കോടി പൊയിൽ, അസൈനാർ മാസ്റ്റർ, സി.കെ മഹമൂദ്, ഹസ്ബുള്ള തങ്ങൾ, കെ. ശാദുലി, കെ ശിഹാബ്, എം.പി അഹമ്മദ്‌കുട്ടി എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പഞ്ചായത്തിൽ നിന്നും എ ഗ്രേയ്ഡ് കരസ്തമാക്കി നാടിന് അഭിമാനമായി മാറിയ സഹീർ ചൂളിയാടിന് ഇ.മായൻകുട്ടി മെമ്മോറിയൽ പുരസ്കാരവും പാറക്കൽ മുഹമ്മദ്‌ മെമ്മോറിയൽ ക്യാഷ് അവാർഡും നൽകി. ഋതുനന്ദ മലപ്പട്ടം, ഋതുനന്ദ പി.സി എന്നിവരെയും അഡ്വ:അബ്ദുൽ കരീം ചേലേരി ആദരിച്ചു. പഞ്ചായത്ത് ജനറൽസെക്രട്ടറി കെ.കെ. സയ്യിദ്, ശാഖ നേതാക്കളായ സി.പി മൊയ്‌ദീൻ ചൂളിയാട്, കെ. സിദ്ദീഖ് അടൂർ, എം.കെ ജലീൽ മലപ്പട്ടം എന്നിവർ ജാഥ ക്യാപ്റ്റന് ഹാരാർപ്പണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180720/malapatam-panchayat-muslim-league-committee)