---
title: "#Pamblani |  കര്‍ഷകരുടെ മേലുള്ള ജപ്തി നടപടികള്‍ക്ക് പിന്നില്‍ ലാന്റ് മാഫിയയും ബാങ്ക് ഉദ്യോഗസ്ഥരും; ജോസഫ് പാംബ്ലാനി"
english_title: " Joseph Pamblani"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180728/joseph-pamblani"
published_at: "2024-01-30T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b8d22a1ea4e_IMG-20240130-WA0078.jpg"
keywords: []
---

# #Pamblani |  കര്‍ഷകരുടെ മേലുള്ള ജപ്തി നടപടികള്‍ക്ക് പിന്നില്‍ ലാന്റ് മാഫിയയും ബാങ്ക് ഉദ്യോഗസ്ഥരും; ജോസഫ് പാംബ്ലാനി

> **Lead Summary:** **ആലക്കോട്: **കര്‍ഷകരുടെ മേലുള്ള ജപ്തി നടപടികള്‍ക്ക് പിന്നില്‍ ലാന്റ് മാഫിയയും ബാങ്ക് ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണെന്ന് തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി പറഞ്ഞു. ബാധ്യതയുള്ള കര്‍ഷകരുടെ ഭൂമി നിസ്സാര വിലയ്ക്ക് തട്ടിയെടുക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുകയാണ്. ലാന്റ് മാഫിയയും ബാങ്ക് ഉദ്യോഗസ്ഥരുമടങ്ങുന്ന ഈ സംഘത്തെ നിലയ്ക്ക് നിര്‍ത്താന്‍ ഓപ്പറേഷന്‍ കുബേര മാതൃകയില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഒരു കര്‍ഷകന്റെയും ഒരിഞ്ച് ഭൂമി പോലും തട്ടിയെടുക്കാന്‍ ഈ കൊള്ളക്കാരെ അനുവദിക്കരുതെന്നും മാര്‍ ജോസഫ് പാംബ്ലാനി പറഞ്ഞു. കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് ആലക്കോട് മേഖലാ കമ്മിറ്റി ആലക്കോട് ടൗണില്‍ സംഘടിപ്പിച്ച ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. എ.കെ.സി.സി അതിരൂപതാ പ്രസിഡന്റ് ടോണി ജോസഫ് പുഞ്ചക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് ടോമി കണയങ്കല്‍, ഫാ. ഫിലിപ്പ് കവിയില്‍, ഫാ. മാണി ആട്ടേല്‍, ഫാ. ജോര്‍ജ്ജ് തൈക്കുന്നുമ്പുറം, ഫിലിപ്പ് വെളിയത്ത് തുടങ്ങിവരും സംസാരിച്ചു. കാര്‍ഷിക വായ്പകളുടെ മേലുള്ള ജപ്തി നടപടികള്‍ അവസാനിപ്പിക്കുക, വിളകള്‍ക്ക് ന്യായവില ഉറപ്പാക്കുക, കര്‍ഷക ആത്മഹത്യ തടയുന്നതിന് നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും സമരസമിതി ഉന്നയിച്ചു. കത്തോലിക്കാ കോണ്‍ഗ്രസിന്റെയും ഇന്‍ഫാമിന്റെയും പ്രവര്‍ത്തകരും നേതാക്കളും ഉപവാസസമരത്തില്‍ പങ്കെടുത്തു. ആലക്കോട് മേഖലയില്‍ നിരവധി കര്‍ഷകര്‍ക്ക് ജപ്തി നടപടി അറിയിച്ച് നോട്ടീസ് ലഭിച്ച സാഹചര്യത്തിലായിരുന്നു സമരം.

## Article Content

**ആലക്കോട്: **കര്‍ഷകരുടെ മേലുള്ള ജപ്തി നടപടികള്‍ക്ക് പിന്നില്‍ ലാന്റ് മാഫിയയും ബാങ്ക് ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണെന്ന് തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി പറഞ്ഞു. ബാധ്യതയുള്ള കര്‍ഷകരുടെ ഭൂമി നിസ്സാര വിലയ്ക്ക് തട്ടിയെടുക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുകയാണ്. ലാന്റ് മാഫിയയും ബാങ്ക് ഉദ്യോഗസ്ഥരുമടങ്ങുന്ന ഈ സംഘത്തെ നിലയ്ക്ക് നിര്‍ത്താന്‍ ഓപ്പറേഷന്‍ കുബേര മാതൃകയില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഒരു കര്‍ഷകന്റെയും ഒരിഞ്ച് ഭൂമി പോലും തട്ടിയെടുക്കാന്‍ ഈ കൊള്ളക്കാരെ അനുവദിക്കരുതെന്നും മാര്‍ ജോസഫ് പാംബ്ലാനി പറഞ്ഞു. കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് ആലക്കോട് മേഖലാ കമ്മിറ്റി ആലക്കോട് ടൗണില്‍ സംഘടിപ്പിച്ച ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. എ.കെ.സി.സി അതിരൂപതാ പ്രസിഡന്റ് ടോണി ജോസഫ് പുഞ്ചക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് ടോമി കണയങ്കല്‍, ഫാ. ഫിലിപ്പ് കവിയില്‍, ഫാ. മാണി ആട്ടേല്‍, ഫാ. ജോര്‍ജ്ജ് തൈക്കുന്നുമ്പുറം, ഫിലിപ്പ് വെളിയത്ത് തുടങ്ങിവരും സംസാരിച്ചു. കാര്‍ഷിക വായ്പകളുടെ മേലുള്ള ജപ്തി നടപടികള്‍ അവസാനിപ്പിക്കുക, വിളകള്‍ക്ക് ന്യായവില ഉറപ്പാക്കുക, കര്‍ഷക ആത്മഹത്യ തടയുന്നതിന് നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും സമരസമിതി ഉന്നയിച്ചു. കത്തോലിക്കാ കോണ്‍ഗ്രസിന്റെയും ഇന്‍ഫാമിന്റെയും പ്രവര്‍ത്തകരും നേതാക്കളും ഉപവാസസമരത്തില്‍ പങ്കെടുത്തു. ആലക്കോട് മേഖലയില്‍ നിരവധി കര്‍ഷകര്‍ക്ക് ജപ്തി നടപടി അറിയിച്ച് നോട്ടീസ് ലഭിച്ച സാഹചര്യത്തിലായിരുന്നു സമരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180728/joseph-pamblani)