---
title: "#mattannur | ഏഴ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മട്ടന്നൂർ സ്വദേശിക്ക് 10 വർഷം തടവും 90,000 രൂപ പിഴയും "
english_title: "Sexual assault on a seven-year-old girl"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180740/sexual-assault-on-a-seven-year-old-girl"
published_at: "2024-01-30T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b8dae84b4c7_Picsart_24-01-30_16-47-43-017.jpg"
keywords: []
---

# #mattannur | ഏഴ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മട്ടന്നൂർ സ്വദേശിക്ക് 10 വർഷം തടവും 90,000 രൂപ പിഴയും 

> **Lead Summary:** **മട്ടന്നൂർ: **ഏഴ് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിയെ വിവിധ വകുപ്പുകൾ പ്രകാരം 10 വർഷം തടവിനും 90,000 രൂപ പിഴ അടക്കാനും കോടതി ശിക്ഷിച്ചു. തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കോളാരി സ്വദേശി അബ്ദുൾ ഖാദർ നെയാണ് മട്ടന്നൂർ അതി വേഗ പോക്സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്.

## Article Content

**മട്ടന്നൂർ: **ഏഴ് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിയെ വിവിധ വകുപ്പുകൾ പ്രകാരം 10 വർഷം തടവിനും 90,000 രൂപ പിഴ അടക്കാനും കോടതി ശിക്ഷിച്ചു. തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കോളാരി സ്വദേശി അബ്ദുൾ ഖാദർ നെയാണ് മട്ടന്നൂർ അതി വേഗ പോക്സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്.

2022 നവംബർ മാസമാണ് കേസിന് ആസ്പദമായ സംഭവം. കച്ചവടം നടത്തുന്ന പ്രതിയുടെ കടയിൽ വെച്ച് ഏഴ് വയസ്സുള്ള പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നതാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി ഷീന ഹാജരായി. മട്ടന്നൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായ ടി.സി രാജീവനാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180740/sexual-assault-on-a-seven-year-old-girl)