---
title: "#Ashraf | 68 തവണ രക്തം ദാനം നൽകിയ അഷ്റഫ് പഞ്ചാരയെ ആദരിച്ചു "
english_title: "Ashraf Panchara who donated blood 8 times was honored"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180746/ashraf-panchara-who-donated-blood-8-times-was-honored"
published_at: "2024-01-30T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b8dd4b379a6_IMG-20240130-WA0084.jpg"
keywords: []
---

# #Ashraf | 68 തവണ രക്തം ദാനം നൽകിയ അഷ്റഫ് പഞ്ചാരയെ ആദരിച്ചു 

> **Lead Summary:** **കമ്പളക്കാട്: **വയനാട് ജില്ലയിലെ അനേകം ആളുകൾക്ക് രക്തം ആവശ്യമായി വന്ന സാഹചര്യത്തിൽ സ്വന്തമായി തന്റെ രക്തം 68തവണ ദാനം ചെയ്യാനും രക്തം ആവശ്യമുള്ളവർക്ക് മറ്റുള്ള ആളുകളുടെ സഹായങ്ങൾ നൽകുവാനും ചെയ്ത് മാതൃകയായ കമ്പളക്കാട് സ്വദേശി അഷ്റഫ് പഞ്ചാരയെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി ആദരിച്ചു. ജില്ലാ സെക്രട്ടറിയും കമ്പളക്കാട് യൂണിറ്റ് ട്രഷററുമായ സി. രവീന്ദ്രൻ അഷ്റഫ് പഞ്ചാരക്കുള്ള മൊമെന്റോ കൈമാറി.

## Article Content

**കമ്പളക്കാട്: **വയനാട് ജില്ലയിലെ അനേകം ആളുകൾക്ക് രക്തം ആവശ്യമായി വന്ന സാഹചര്യത്തിൽ സ്വന്തമായി തന്റെ രക്തം 68തവണ ദാനം ചെയ്യാനും രക്തം ആവശ്യമുള്ളവർക്ക് മറ്റുള്ള ആളുകളുടെ സഹായങ്ങൾ നൽകുവാനും ചെയ്ത് മാതൃകയായ കമ്പളക്കാട് സ്വദേശി അഷ്റഫ് പഞ്ചാരയെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി ആദരിച്ചു. ജില്ലാ സെക്രട്ടറിയും കമ്പളക്കാട് യൂണിറ്റ് ട്രഷററുമായ സി. രവീന്ദ്രൻ അഷ്റഫ് പഞ്ചാരക്കുള്ള മൊമെന്റോ കൈമാറി.

യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് അസ്ലം ബാവ ജനറൽ സെക്രട്ടറി താരിക് കടവൻ, മുൻ പ്രസിഡൻ്റുമാരായ ഇ.കെ അബൂബക്കർ, പി.ടി അഷ്റഫ്, എക്സിക്യൂട്ടീവ് അംഗങ്ങളായ വിനോദൻ വാവാച്ചി, സലാം ഐഡിയൽ, സംഗമം വേണു, ജോർജ് ജോയൽ സ്റ്റുഡിയോ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180746/ashraf-panchara-who-donated-blood-8-times-was-honored)