---
title: "#wayanad | പതിനാലുകാരിക്കെതിരെ  ലൈംഗികാതിക്രമം; മദ്ധ്യവയസ്‌കന് തടവും പിഴയും"
english_title: "wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180748/wayanad"
published_at: "2024-01-30T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b8de87bf8ae_WhatsApp_Image_2024-01-30_at_4.41.40_PM.jpeg"
keywords: []
---

# #wayanad | പതിനാലുകാരിക്കെതിരെ  ലൈംഗികാതിക്രമം; മദ്ധ്യവയസ്‌കന് തടവും പിഴയും

> **Lead Summary:** **കല്‍പ്പറ്റ: **14 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മദ്ധ്യവയസ്‌കന് തടവും പിഴയും. നടവയല്‍ നെല്ലിയമ്പം ചോലയില്‍ വീട്ടില്‍ ഹുസൈനെയാണ് വിവിധ വകുപ്പുകളിലായി അഞ്ച് വര്‍ഷം കഠിന തടവിനും 10000 രൂപ പിഴയടക്കാനും ബഹു. കല്‍പ്പറ്റ അഡീ. സെഷന്‍സ് കോടതി ജഡ്ജ് വി. അനസ് ശിക്ഷ വിധിച്ചത്.

## Article Content

**കല്‍പ്പറ്റ: **14 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മദ്ധ്യവയസ്‌കന് തടവും പിഴയും. നടവയല്‍ നെല്ലിയമ്പം ചോലയില്‍ വീട്ടില്‍ ഹുസൈനെയാണ് വിവിധ വകുപ്പുകളിലായി അഞ്ച് വര്‍ഷം കഠിന തടവിനും 10000 രൂപ പിഴയടക്കാനും ബഹു. കല്‍പ്പറ്റ അഡീ. സെഷന്‍സ് കോടതി ജഡ്ജ് വി. അനസ് ശിക്ഷ വിധിച്ചത്.

പോക്‌സോയിലെ വിവിധ വകുപ്പുകള്‍ പ്രകാരം മൂന്ന് വര്‍ഷത്തെ തടവിനും 5000 രൂപ പിഴയടക്കാനും, ഐ.പി.സി യിലെ വകുപ്പുകള്‍ പ്രകാരം രണ്ട് വര്‍ഷം തടവിനും 5000 രൂപ പിഴ അടക്കുവാനുമാണ് വിധി. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. 2019 ജൂലൈയിലാണ് സംഭവം. അതിജീവത താമസിച്ചിരുന്ന വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയതിന് കല്‍പ്പറ്റ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.

അന്നത്തെ കല്‍പ്പറ്റ എസ്.ഐ ആയിരുന്ന പി.ജെ. ജെയിംസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസറായ കെ. റസാക്ക് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.ജി. മോഹന്‍ദാസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180748/wayanad)