---
title: "#NCP | എൻ.സി.പി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സംഗമം നടത്തി"
english_title: "NCP Kalpatta Block Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180753/ncp-kalpatta-block-committee"
published_at: "2024-01-30T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b8e4cbbf92e_IMG-20240130-WA0086.jpg"
keywords: []
---

# #NCP | എൻ.സി.പി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സംഗമം നടത്തി

> **Lead Summary:**  **കൽപ്പറ്റ**: ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് എൻ.സി.പി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി വുഡ്ലാൻഡ് ഓഡിറ്റോറിയത്തിൽ ഗാന്ധി സ്മൃതി സംഗമം നടത്തി.

## Article Content

 **കൽപ്പറ്റ**: ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് എൻ.സി.പി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി വുഡ്ലാൻഡ് ഓഡിറ്റോറിയത്തിൽ ഗാന്ധി സ്മൃതി സംഗമം നടത്തി.

 അഹിംസയുടെ പ്രവാചകനും ശ്രീരാമഭക്തനുo സ്നേഹവും സഹിഷ്ണുതയും സഹവർത്തിത്വവും എന്നും നിലനിൽക്കുന്ന ഒരു രാമരാജ്യം സ്വപ്നം കണ്ട ഗാന്ധിജിയെ ബലി കൊടുത്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. മതാന്തതയും അസഹിഷ്ണുതയും ബാധിച്ച ബി.ജെ.പി.ക്കുള്ള ഓർമ്മപ്പെടുത്തലുകളാണ് ഓരോ ഗാന്ധി രക്തസാക്ഷി ദിനവും. കൂടാതെ യഥാർത്ഥ രാമരാജ്യം എല്ലാ മതങ്ങൾക്കും തുല്യ ബഹുമാനവും സ്വാതന്ത്ര്യവും നൽകുന്ന ഗാന്ധിജിയുടേതാണ് എന്ന് എൻ.സി.പി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.

 ബ്ലോക്ക് പ്രസിഡന്റ് എ.പി ഷാബു അധ്യക്ഷത വഹിച്ചു. എൻ.സി.പി സംസ്ഥാന സെക്രട്ടറി സി.എം ശിവരാമൻ, ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ, എൻ.ജി.ഇ.ഒ സംസ്ഥാന പ്രസിഡണ്ട് സി.ടി നളിനാക്ഷൻ, ജില്ലാ ബ്ലോക്ക് നേതാക്കളായ ജോണി കൈതമറ്റം, എം.കെ ബാലൻ, വന്ദന ഷാജു, പി. സദാനന്ദൻ, പി. സുരേന്ദ്ര ബാബു, കെ.സി സ്റ്റീഫൻ, പി. അശോക് കുമാർ, ജെയിംസ് മാങ്കുത്തൽ, അനൂപ് ജോജോ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180753/ncp-kalpatta-block-committee)