---
title: "മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ജവാൻമാർക്ക് വീരമൃത്യു"
english_title: "Indian army "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180771/indian-army"
published_at: "2024-01-30T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b900cf3e7a0_n57882023617066230809124e445c892e78be719ea206117420460de2df5b41b223f4321cede5050bfebddf.jpg"
keywords: []
---

# മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ജവാൻമാർക്ക് വീരമൃത്യു

> **Lead Summary:** **റായ്പുർ:** ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ജവാൻമാർക്ക് വീരമൃത്യു. 14 ജവാന്മാർക്ക് പരിക്കേറ്റു. സുഖ്മ-ബീജാപുർ അതിർത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ജവാന്മാർ സുക്മ ജില്ലയില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്.

## Article Content

**റായ്പുർ:** ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ജവാൻമാർക്ക് വീരമൃത്യു. 14 ജവാന്മാർക്ക് പരിക്കേറ്റു. സുഖ്മ-ബീജാപുർ അതിർത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ജവാന്മാർ സുക്മ ജില്ലയില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്.

ഏറ്റുമുട്ടലിനുശേഷം മാവോയിസ്റ്റുകള്‍ വനത്തിലേക്ക് രക്ഷപ്പെട്ടു. മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ ഊർജിതമാക്കി. ആക്രമണത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180771/indian-army)