---
title: "കേരള പദയാത്രയ്ക്ക് വയനാട്ടിൽ വൻവരവേൽപ്പ്"
english_title: "Bjp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180776/bjp"
published_at: "2024-01-30T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b9030d453f0_IMG-20240130-WA0002.jpg"
keywords: []
---

# കേരള പദയാത്രയ്ക്ക് വയനാട്ടിൽ വൻവരവേൽപ്പ്

> **Lead Summary:** **കൽപ്പറ്റ: **എൻഡിഎ ചെയർമാനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ നയിക്കുന്ന എൻഡിഎയുടെ കേരള പദയാത്രയ്ക്ക് ക്ക് വയനാട്ടിൽ വൻവരവേൽപ്പ്. കൽപ്പറ്റ മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ നടന്ന ഉദ്ഘാടന സമ്മേളനം ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ സികെ പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി മുഖ്യപ്രഭാഷണം നിർവഹിച്ചു.

## Article Content

**കൽപ്പറ്റ: **എൻഡിഎ ചെയർമാനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ നയിക്കുന്ന എൻഡിഎയുടെ കേരള പദയാത്രയ്ക്ക് ക്ക് വയനാട്ടിൽ വൻവരവേൽപ്പ്. കൽപ്പറ്റ മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ നടന്ന ഉദ്ഘാടന സമ്മേളനം ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ സികെ പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി മുഖ്യപ്രഭാഷണം നിർവഹിച്ചു.

മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച പദയാത്ര മുട്ടിൽ ടൗണിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ എൻഡിഎയുടെ വിവിധ നേതാക്കൾ പങ്കെടുക്കും. ആയിരക്കണക്കിന് പേർ പങ്കെടുത്ത പദയാത്രയിൽ വിവിധ കേന്ദ്ര സർക്കാർ പദ്ധതികളുടെ നിശ്ചല ദൃശ്യങ്ങൾ അണിനിരന്നു. നരേന്ദ്രമോദിയുടെ പ്ലക്കാർഡുമേന്തി മോദി മോദി മുദ്രാവാക്യം മുഴക്കിയാണ് പ്രവർത്തകർ പദയാത്രയിൽ പങ്കെടുത്തത്. ചെണ്ടമേളങ്ങളും വാദ്യഘോഷങ്ങളും പദയാത്രയ്ക്ക് പ്രൗഡിയേകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180776/bjp)