---
title: "റെ‌യില്‍വേ ട്രാക്കില്‍ കണ്ട മൃതദേഹങ്ങള്‍ മോഷ്ടാക്കളുടേത്: അപകടം മോഷ്ടിച്ച ഫോണുകള്‍ പരിശോധിക്കുന്നതിനിടെ"
english_title: "Dead body "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180782/dead-body"
published_at: "2024-01-30T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b905e7dcb92_n57884032017066243960776c446e979ca84992c6c155eee29bc3cc9f872c8e99ba6054ebd9218b9fa0eb18.jpg"
keywords: []
---

# റെ‌യില്‍വേ ട്രാക്കില്‍ കണ്ട മൃതദേഹങ്ങള്‍ മോഷ്ടാക്കളുടേത്: അപകടം മോഷ്ടിച്ച ഫോണുകള്‍ പരിശോധിക്കുന്നതിനിടെ

> **Lead Summary:** **കാസര്‍ഗോഡ്:** റെയില്‍വേ ട്രാക്കില്‍ യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീക്കി പോലീസ്. മോഷ്ടിച്ച ഫോണുകള്‍ റെയില്‍വേ ട്രാക്കിലിരുന്ന് പരിശോധിക്കുന്നതിനിടെ ഗുഡ്സ് ട്രെയിനിടിച്ചാണ് യുവാക്കള്‍ മരിച്ചതെന്ന് പോലീസ് പറഞ്ഞു.

## Article Content

**കാസര്‍ഗോഡ്:** റെയില്‍വേ ട്രാക്കില്‍ യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീക്കി പോലീസ്. മോഷ്ടിച്ച ഫോണുകള്‍ റെയില്‍വേ ട്രാക്കിലിരുന്ന് പരിശോധിക്കുന്നതിനിടെ ഗുഡ്സ് ട്രെയിനിടിച്ചാണ് യുവാക്കള്‍ മരിച്ചതെന്ന് പോലീസ് പറഞ്ഞു.

കാസര്‍ഗോഡ് പള്ളത്ത് ചൊവ്വാഴ്ച പുലർച്ചെയുണ്ടായ സംഭവത്തില്‍ കാസര്‍ഗോഡ് നെല്ലിക്കട്ട സ്വദേശികളായ മുഹമ്മദ് സഹീര്‍(19), നിഹാല്‍(21) എന്നിവരാണ് മരിച്ചത്. അപകടം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ നാല് മൊബൈല്‍ ഫോണുകളെ കുറിച്ച്‌ പോലീസ് അന്വേഷണം തുടങ്ങി.

നെല്ലിക്കട്ട നെക്രാജെ സ്വദേശികളായ ഇരുവരും നിരവധി മോഷണ കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180782/dead-body)