---
title: "കഞ്ചാവ് തോട്ടം തേടി ഇറങ്ങി; പോലീസ് കാടിനുള്ളില്‍ അകപ്പെട്ടു"
english_title: "Police "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180807/police"
published_at: "2024-01-30T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b9214e57095_n57886601417066312612227910868267c17654a6f81602a0fe76c8b66c528d22d99a9bfbe0b76a14fc29f9.jpg"
keywords: []
---

# കഞ്ചാവ് തോട്ടം തേടി ഇറങ്ങി; പോലീസ് കാടിനുള്ളില്‍ അകപ്പെട്ടു

> **Lead Summary:** **പാലക്കാട്:** കഞ്ചാവ് തോട്ടം അന്വേഷിച്ച്‌ പോയ പോലീസ് സംഘം വഴിതെറ്റി വനത്തിനുള്ളില്‍ അകപ്പെട്ടു. പാലക്കാട് അഗളി ഡിവൈഎസ്പി അടക്കമുള്ള സംഘമാണ് വഴിതെറ്റി കാട്ടില്‍ അകപ്പെട്ടത്.

## Article Content

**പാലക്കാട്:** കഞ്ചാവ് തോട്ടം അന്വേഷിച്ച്‌ പോയ പോലീസ് സംഘം വഴിതെറ്റി വനത്തിനുള്ളില്‍ അകപ്പെട്ടു. പാലക്കാട് അഗളി ഡിവൈഎസ്പി അടക്കമുള്ള സംഘമാണ് വഴിതെറ്റി കാട്ടില്‍ അകപ്പെട്ടത്.

തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. കഞ്ചാവ് തോട്ടം തെരയുന്നതിനായാണ് പോലീസ് സംഘം വനത്തിലെത്തിയത്. ഇതിനിടയില്‍ വഴി തെറ്റി കാട്ടില്‍ അകപ്പെടുകയായിരുന്നെന്ന് റിപ്പോർട്ട്. 

അതേസമയം, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവർ സംഘത്തോടൊപ്പമുണ്ട്. പോലീസ് സംഘം സുരക്ഷിതരാണ് നാളെ മടങ്ങിയെത്തുമെന്നും അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180807/police)