---
title: "വനിതാരത്ന പുരസ്കാരത്തിന് നോമിനേഷൻ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180830/apply-now"
published_at: "2024-01-31T05:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b98b983bffe_IMG-20240131-WA0001.jpg"
keywords: []
---

# വനിതാരത്ന പുരസ്കാരത്തിന് നോമിനേഷൻ ക്ഷണിച്ചു

> **Lead Summary:** **തിരുവനന്തപുരം** : വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകളെ ആദരിക്കുന്നതിന് സംസ്ഥാന സർക്കാർ നൽകുന്ന 2023 ലെ വനിതാരത്ന പുരസ്കാരത്തിന് നോമിനേഷനുകൾ ക്ഷണിച്ചു.

## Article Content

**തിരുവനന്തപുരം** : വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകളെ ആദരിക്കുന്നതിന് സംസ്ഥാന സർക്കാർ നൽകുന്ന 2023 ലെ വനിതാരത്ന പുരസ്കാരത്തിന് നോമിനേഷനുകൾ ക്ഷണിച്ചു.

അർഹരായ വ്യക്തികളെ സംഘടനകൾ / സ്ഥാപനങ്ങൾ /മറ്റ് വ്യക്തികൾ എന്നിവർക്ക് നോമിനേറ്റ് ചെയ്യാം. നോമിനേഷൻ ഫെബ്രുവരി അഞ്ചിനുള്ളിൽ അതത് ജില്ലാ വനിതാ ശിശു വികസന ഓഫീസർക്ക് ലഭ്യമാക്കണം. സാമൂഹ്യ സേവനം, കായികരംഗം എന്നീ മേഖലകൾ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്തീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നിങ്ങനെയുള്ള മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വനിതകളെയാണ് അവാർഡിന് പരിഗണിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180830/apply-now)