---
title: "#Nandana |  അണ്ടർ 23 കേരള ടീമിൽ മണത്തണ സ്വദേശിനി നന്ദനയും "
english_title: "Nandana, a native of Manathana, is also in the Under-23 Kerala team"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180899/nandana-a-native-of-manathana-is-also-in-the-under-23-kerala-team"
published_at: "2024-01-31T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b9e38a614aa_IMG-20240131-WA0057.jpg"
keywords: []
---

# #Nandana |  അണ്ടർ 23 കേരള ടീമിൽ മണത്തണ സ്വദേശിനി നന്ദനയും 

> **Lead Summary:** **കണ്ണൂർ: **ബി.സി.സി.ഐ വനിതാ അണ്ടർ 23 ഏകദിന ട്രോഫിക്കുള്ള കേരള ടീമിൽ ജില്ലയിൽനിന്ന് സി.കെ. നന്ദനയും എസ്.ആർ. ഉർവശിയും തെരഞ്ഞെടുക്കപ്പെട്ടു. അങ്ങർ 19 വേൾഡ് കപ്പ് നേടിയ ഇന്ത്യൻ താരം സി.എം.സി. നജി‌ലയാണ് കേരള ക്യാപ്റ്റൻ. ഫെബ്രുവരി ഏഴ് വരെ ലഖ്നോവിലാണ് മത്സരം. ഒന്നിന് അസമുമായും മൂന്നിന് ഹിമാചൽ പ്രദേശുമായും അഞ്ചിന് മധ്യപ്രദേശുമായും ഏഴിന് ബിഹാറുമായും കേരളം ഏറ്റുമുട്ടും.

## Article Content

**കണ്ണൂർ: **ബി.സി.സി.ഐ വനിതാ അണ്ടർ 23 ഏകദിന ട്രോഫിക്കുള്ള കേരള ടീമിൽ ജില്ലയിൽനിന്ന് സി.കെ. നന്ദനയും എസ്.ആർ. ഉർവശിയും തെരഞ്ഞെടുക്കപ്പെട്ടു. അങ്ങർ 19 വേൾഡ് കപ്പ് നേടിയ ഇന്ത്യൻ താരം സി.എം.സി. നജി‌ലയാണ് കേരള ക്യാപ്റ്റൻ. ഫെബ്രുവരി ഏഴ് വരെ ലഖ്നോവിലാണ് മത്സരം. ഒന്നിന് അസമുമായും മൂന്നിന് ഹിമാചൽ പ്രദേശുമായും അഞ്ചിന് മധ്യപ്രദേശുമായും ഏഴിന് ബിഹാറുമായും കേരളം ഏറ്റുമുട്ടും.

പേരാവൂർ മണത്തണ സ്വദേശിനിയായ സി.കെ. നന്ദന ഇടം കൈയൻ ഓഫ് സ്പിന്നറാണ്. അണ്ടർ 16, അണ്ടർ 19, അണ്ടർ 23, സീനിയർ വിഭാഗങ്ങളിൽ കേരള ടീമിനെ പ്രതിനിധീകരിച്ചു. മടപ്പുരച്ചാൽ പടിഞ്ഞാറെ പുത്തലത്ത് ഹൗസിൽ പി.പി. സുരേഷ് ബാബു- കെ. റീന ദമ്പതികളുടെ മകളാണ്. സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിൽ മൂന്നാം വർഷ കൊമേഴ്‌സ് ബിരുദ വിദ്യാർഥിനിയാണ്.

ടോപ് ഓർഡർ ബാറ്ററായ എസ്.ആർ. ഉർവശി അണ്ടർ 15, 10 കേരള ടീമിലും വിവിധ വിഭാഗങ്ങളിൽ ജില്ലയെയും പ്രതിനിധീകരിച്ചിട്ടുണ്ട്. തലശേരി ഹൈറസ് ഫ്ലാറ്റിൽ രാഹേഷ് കുമാറിന്റെയും എ.കെ. സജിതയുടെയും മകളാണ്. പതിനൊന്നാം ക്ലാസ് ഓപ്പൺ സ്കൂൾ വിദ്യാർഥിനിയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180899/nandana-a-native-of-manathana-is-also-in-the-under-23-kerala-team)