---
title: "യാത്രയയപ്പ് നൽകി"
english_title: "Panoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180948/panoor"
published_at: "2024-01-31T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba02411fce1_IMG-20240131-WA0026.jpg"
keywords: []
---

# യാത്രയയപ്പ് നൽകി

> **Lead Summary:**  **പാനൂർ** : പാനൂരിൽ നിന്നും സ്ഥലം മാറി പോകുന്ന പൊലീസ് ഓഫീസർമാർക്ക് യാത്രയയപ്പ് നൽകി. ജനമൈത്രീ പൊലീസ് ഹാളിലാണ് സഹപ്രവർത്തകർ യാത്രയയപ്പ് ഒരുക്കിയത്. ദീർഘനാളത്തെ സേവനത്തിന് ശേഷം പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദ്, പ്രിൻസിപ്പൽ എസ്.ഐ.സി.സി. ലതീഷ്, എസ്.ഐ.ടി.വിനോദ് കുമാർ എന്നിവർക്കാണ് സ്ഥലം മാറ്റം. യാത്രയയപ്പ് സമ്മേളനം കൂത്തുപറമ്പ് എ സി.പി.കെ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥർക്കുള്ള ഉപഹാരങ്ങളും അദ്ദേഹം സമ്മാനിച്ചു.

## Article Content

 **പാനൂർ** : പാനൂരിൽ നിന്നും സ്ഥലം മാറി പോകുന്ന പൊലീസ് ഓഫീസർമാർക്ക് യാത്രയയപ്പ് നൽകി. ജനമൈത്രീ പൊലീസ് ഹാളിലാണ് സഹപ്രവർത്തകർ യാത്രയയപ്പ് ഒരുക്കിയത്. ദീർഘനാളത്തെ സേവനത്തിന് ശേഷം പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദ്, പ്രിൻസിപ്പൽ എസ്.ഐ.സി.സി. ലതീഷ്, എസ്.ഐ.ടി.വിനോദ് കുമാർ എന്നിവർക്കാണ് സ്ഥലം മാറ്റം. യാത്രയയപ്പ് സമ്മേളനം കൂത്തുപറമ്പ് എ സി.പി.കെ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥർക്കുള്ള ഉപഹാരങ്ങളും അദ്ദേഹം സമ്മാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180948/panoor)