---
title: "#Marion|  മരിയൻ സെൻ്റർ സ്പെഷ്യൽ സ്കൂൾ കായിക താരങ്ങൾക്ക് അനുമോദനം "
english_title: "Marion Center Special School athletes"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180972/marion-center-special-school-athletes"
published_at: "2024-01-31T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba1b6c19eb7_IMG-20240131-WA0068.jpg"
keywords: []
---

# #Marion|  മരിയൻ സെൻ്റർ സ്പെഷ്യൽ സ്കൂൾ കായിക താരങ്ങൾക്ക് അനുമോദനം 

> **Lead Summary:** **കണ്ണൂർ: **ജില്ലാ പാരാലിംബിക്ക് കായികമേളയിൽ ചാമ്പ്യൻമാരായ ദീന സേവന സഭ അമല പ്രവിൻസിന്റെ കീഴിലുള്ള ബക്കളം മരിയൻ സെൻ്റർ സ്പെഷ്യൽ സ്കൂൾ കായിക താരങ്ങൾക്ക് സ്കൂളിൻ്റെ നേതൃത്വത്തിൽ അനുമോദനം നൽകി. പാരാലിംബിക്ക് അസോസിയേഷനും ലയൺസ് ക്ലബ് ഇൻറർനാഷണലും കണ്ണൂർ ഡി.എസ്.സി സെൻററും ചേർന്ന് കണ്ണൂരിൽ സംഘടിപ്പിച്ച ജില്ലാ പാരാലിംബിക്ക് കായികമേളയിൽ 118 പോയിൻ്റുകൾ നേടിയാണ് ബക്കളം മരിയൻ സെൻ്റർ സ്പെഷ്യൽ സ്കൂൾ കായിക താരങ്ങൾ ചാമ്പ്യൻമാരായത്. ആന്തൂർ മുനിസിപ്പാലിറ്റി ചെയർമാൻ പി. മുകുന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ: **ജില്ലാ പാരാലിംബിക്ക് കായികമേളയിൽ ചാമ്പ്യൻമാരായ ദീന സേവന സഭ അമല പ്രവിൻസിന്റെ കീഴിലുള്ള ബക്കളം മരിയൻ സെൻ്റർ സ്പെഷ്യൽ സ്കൂൾ കായിക താരങ്ങൾക്ക് സ്കൂളിൻ്റെ നേതൃത്വത്തിൽ അനുമോദനം നൽകി. പാരാലിംബിക്ക് അസോസിയേഷനും ലയൺസ് ക്ലബ് ഇൻറർനാഷണലും കണ്ണൂർ ഡി.എസ്.സി സെൻററും ചേർന്ന് കണ്ണൂരിൽ സംഘടിപ്പിച്ച ജില്ലാ പാരാലിംബിക്ക് കായികമേളയിൽ 118 പോയിൻ്റുകൾ നേടിയാണ് ബക്കളം മരിയൻ സെൻ്റർ സ്പെഷ്യൽ സ്കൂൾ കായിക താരങ്ങൾ ചാമ്പ്യൻമാരായത്. ആന്തൂർ മുനിസിപ്പാലിറ്റി ചെയർമാൻ പി. മുകുന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു.

കുട്ടികൾക്കായുള്ള സമ്മാനദാനം ബക്കളം ഫാത്തിമ മാതാ ഇടവക വികാരി ഫാ: റിജേഷ് ലൂയിസ് നിർവഹിച്ചു. കുട്ടികളെ പരിശീലനം നൽകിയ കായിക അധ്യാപകൻ പി.ആ രാജേഷിനെ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അൽഫോൻസാ പൊന്നാട അണിയിച്ച് അനുമോദിച്ചു. നഗരസഭ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാന്മാരായ കെ.പി. ഉണ്ണികൃഷ്ണൻ, കെ.വി. പ്രേമരാജൻ, പി.ടി.എ. പ്രസിഡണ്ട് മനോജ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180972/marion-center-special-school-athletes)