---
title: "#vegetablefarming |  ഉൽപാദക ഉപഭോക്തൃ പരിസ്ഥിതി സൗഹൃദ വാണിജ്യ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു"
english_title: "eco-friendly commercial vegetable farming "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180973/eco-friendly-commercial-vegetable-farming"
published_at: "2024-01-31T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba1da5ce6d6_IMG-20240131-WA0067.jpg"
keywords: []
---

# #vegetablefarming |  ഉൽപാദക ഉപഭോക്തൃ പരിസ്ഥിതി സൗഹൃദ വാണിജ്യ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു

> **Lead Summary:** ** തളിപ്പറമ്പ്: **ഭാരതീയ കാർഷിക ഗവേഷണ കൗൺസിൽ സഹായത്തോടുകൂടി കണ്ണൂർ കൃഷി വിജ്ഞാനകേന്ദ്രം കാലാവസ്ഥ അധിഷ്ഠിത കാർഷിക പുനർജനി പദ്ധതി പ്രകാരം ചെങ്ങളായി പഞ്ചായത്തിലെ ചിറക്കരവയൽ കർഷകശ്രീ കൃഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉൽപാദക ഉപഭോക്തൃ പരിസ്ഥിതി സൗഹൃദ വാണിജ്യ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. വിഷുവിന് വിഷരഹിത പച്ചക്കറികൾ ഉപഭോക്താക്കളിൽ എത്തിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

## Article Content

** തളിപ്പറമ്പ്: **ഭാരതീയ കാർഷിക ഗവേഷണ കൗൺസിൽ സഹായത്തോടുകൂടി കണ്ണൂർ കൃഷി വിജ്ഞാനകേന്ദ്രം കാലാവസ്ഥ അധിഷ്ഠിത കാർഷിക പുനർജനി പദ്ധതി പ്രകാരം ചെങ്ങളായി പഞ്ചായത്തിലെ ചിറക്കരവയൽ കർഷകശ്രീ കൃഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉൽപാദക ഉപഭോക്തൃ പരിസ്ഥിതി സൗഹൃദ വാണിജ്യ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. വിഷുവിന് വിഷരഹിത പച്ചക്കറികൾ ഉപഭോക്താക്കളിൽ എത്തിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. കാർഷിക കാലാവസ്ഥ അധിഷ്ഠിത പദ്ധതികളെക്കുറിച്ച് ഡോ.പി. ജയരാജ് വിശദീകരിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ. നാരായണൻ കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ പാർവതി, കർഷകശ്രീ പ്രസിഡണ്ട് ശ്രീധരൻ, മനോഹരൻ, അഞ്ജലി, കർഷകശ്രീ അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180973/eco-friendly-commercial-vegetable-farming)