---
title: "#Congress |  മഹിളാ കോൺഗ്രസ് ജില്ലാ കമ്മറ്റി സപ്ലൈ ഓഫീസിലേക്ക് മാർച്ച് നടത്തി"
english_title: "Mahila Congress  District Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180980/mahila-congress-district-committee"
published_at: "2024-01-31T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba20da9c1cc_Screenshot_2024-01-31-15-48-59-83_ea26012d9a5b81ef1ae4314c8ea86412.jpg"
keywords: []
---

# #Congress |  മഹിളാ കോൺഗ്രസ് ജില്ലാ കമ്മറ്റി സപ്ലൈ ഓഫീസിലേക്ക് മാർച്ച് നടത്തി

> **Lead Summary:** ** കണ്ണൂർ: **സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ദുരന്തമാണ് വീട്ടമ്മമാർ അനുഭവിക്കുന്നതെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്. അരിവില വർധനവിലും സപ്ലൈകോ, മാവേലി സ്റ്റോർ എന്നിവിടങ്ങളിൽ സാധനങ്ങൾ ലഭ്യമാക്കാത്തതിലും പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ സപ്ലൈ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

** കണ്ണൂർ: **സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ദുരന്തമാണ് വീട്ടമ്മമാർ അനുഭവിക്കുന്നതെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്. അരിവില വർധനവിലും സപ്ലൈകോ, മാവേലി സ്റ്റോർ എന്നിവിടങ്ങളിൽ സാധനങ്ങൾ ലഭ്യമാക്കാത്തതിലും പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ സപ്ലൈ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കളക്ടറേറ്റിനു മുന്നിൽ മാർച്ച് പോലീസ് തടഞ്ഞു. മഹിളകൾ കാലിക്കലവുമായി നടത്തിയ പ്രതിഷേധത്തിൽ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിൽ അധ്യക്ഷയായി. മുഹമ്മദ് ബ്ലാത്തൂർ, രജിത്ത് നാറാത്ത്, രജനി രാമാനന്ദ്, എ. ഷർമ്മിള തുടങ്ങിയവർ സംസാരിച്ചു. ടി.സി. പ്രിയ, നസീമ ഖാദർ, ലത മാങ്ങാട്ടിടം, എം.കെ. വസന്തകുമാരി, കുഞ്ഞമ്മ തോമസ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180980/mahila-congress-district-committee)