---
title: "# Exhibition |  ഗാന്ധിജിയുടെ അപൂർവ സ്റ്റാമ്പ്-നാണയ പ്രദർശനം "
english_title: "# Exhibition |  Gandhi's Rare Stamp - Coin Exhibition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180994/exhibition-gandhis-rare-stamp-coin-exhibition"
published_at: "2024-01-31T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba28df9ea10_Screenshot_2024-01-31-16-30-48-04_ea26012d9a5b81ef1ae4314c8ea86412.jpg"
keywords: []
---

# # Exhibition |  ഗാന്ധിജിയുടെ അപൂർവ സ്റ്റാമ്പ്-നാണയ പ്രദർശനം 

> **Lead Summary:** **തളിപ്പറമ്പ്: **കാഞ്ഞിരങ്ങാട് റൂഡ്സെറ്റിൽ ഗാന്ധിജിയുടെ അപൂർവ സ്റ്റാമ്പ്-നാണയ പ്രദർശനം നടത്തി. മുൻ ഡെപ്യൂട്ടി ലേബർ കമ്മീഷണർ പി.സി. വിജയരാജൻ ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ്: **കാഞ്ഞിരങ്ങാട് റൂഡ്സെറ്റിൽ ഗാന്ധിജിയുടെ അപൂർവ സ്റ്റാമ്പ്-നാണയ പ്രദർശനം നടത്തി. മുൻ ഡെപ്യൂട്ടി ലേബർ കമ്മീഷണർ പി.സി. വിജയരാജൻ ഉദ്ഘാടനം ചെയ്തു.

ഗാന്ധിജിയുടെ വിവിധ രാജ്യങ്ങൾ ഇറക്കിയ അഞ്ഞൂറിലധികം സ്റ്റാമ്പുകൾ, കൈ കൊണ്ട് ഖാദിയിൽ നെയ്ത വസ്ത്രത്തിൽ തയ്യാറാക്കിയ ലോകത്തിലെ ആദ്യ പോസ്റ്റൽ സ്റ്റാമ്പ്, ദേശീയ പതാക രൂപകല്പന ചെയ്ത പിങ്കലി വെങ്കയ്യയുടെ ഓർമ്മയ്ക്കായി ഇറക്കിയ തപാൽ സ്റ്റാമ്പ്, ഇന്ത്യൻ നാഷനൽ ആർമിയുടേയും സുഭാഷ് ചന്ദ്രബോസിന്റെയും സ്റ്റാമ്പുകൾ, കസ്തൂർബയുടേയും ഗാന്ധിജിയുടേയും ഒരുമിച്ചുള്ള സ്റ്റാമ്പുകളും പ്രഥമദിന കവറുകളും, പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിൽ, വീര സവർക്കറുടെ സ്റ്റാമ്പ്, കേരളത്തിൽ നിന്ന് എ.കെ.ജി, കെ. കേളപ്പൻ എന്നിവരുടേയും സാതന്ത്ര്യസമരത്തിൽ പങ്കെടുത്ത മറ്റു ദേശീയ നേതാക്കളുടെയും സ്റ്റാമ്പുകൾ, നാണയങ്ങൾ എന്നിവ പ്രദർശനത്തിന് ഉണ്ടായിരുന്നു.

പ്രശസ്ത സ്റ്റാമ്പ് - നാണയ ശേഖരങ്ങളുടെ ഉടമ കണ്ണൂർ ഫിലാറ്റലിക് ക്ലബ്ബ് അംഗവും മുൻ റെയിൽവേ സ്റ്റേഷൻ മാസ്റ്ററുമായ കണ്ണൂർ സ്വദേശി എ.കെ. ശ്രീദീപിന്റെ ശേഖരത്തിൽ നിന്ന് അഞ്ഞൂറിലധികം സ്റ്റാമ്പുകളും നാണയങ്ങളുമാണ് പ്രദർശനത്തിനുള്ളത്. ചടങ്ങിൽ മ്യൂറൽ വിദ്യാർത്ഥികളുടെ കലാരൂപങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു. റൂഡ്സെറ്റ് ഡയറക്ടർ സി.വി. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻ. അഭിലാഷ്, സി. റോഷ്ണി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180994/exhibition-gandhis-rare-stamp-coin-exhibition)