---
title: "കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്ര: കൂലി കുറയുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്"
english_title: "Kozhikode "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181044/kozhikode"
published_at: "2024-01-31T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba57f14a5f5_n579151926170671087901657813616ca898c77d1318e85f66ffc9e2754f710bee13970138cf71cec9fb42b.jpg"
keywords: []
---

# കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്ര: കൂലി കുറയുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്

> **Lead Summary:** **കോഴിക്കോട്:** കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്ര കൂലി കുറയും. ഇക്കാര്യത്തില്‍ കേന്ദ്രം ഉറപ്പ് നല്‍കിയെന്ന് മന്ത്രി വി അബ്ദു റഹ്മാന്‍ വ്യക്തമാക്കി. വിമാന യാത്ര നിരക്കില്‍ തീരുമാനം എടുത്തത് കേന്ദ്രം ആണെന്നും ലീഗ് നേതാക്കള്‍ കാര്യം അറിയാതെ സംസ്ഥാന സര്‍ക്കാരിനെ പഴിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

## Article Content

**കോഴിക്കോട്:** കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്ര കൂലി കുറയും. ഇക്കാര്യത്തില്‍ കേന്ദ്രം ഉറപ്പ് നല്‍കിയെന്ന് മന്ത്രി വി അബ്ദു റഹ്മാന്‍ വ്യക്തമാക്കി. വിമാന യാത്ര നിരക്കില്‍ തീരുമാനം എടുത്തത് കേന്ദ്രം ആണെന്നും ലീഗ് നേതാക്കള്‍ കാര്യം അറിയാതെ സംസ്ഥാന സര്‍ക്കാരിനെ പഴിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

കേരളത്തിലെയും രാജ്യത്തെ മറ്റു ഭാഗങ്ങളിലെയും എംബാര്‍ക്കേഷന്‍ പോയന്റുകളില്‍ നിന്ന് വ്യത്യസ്തമായി കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രക്കാരോട് അധികൃതരുടെ ഭാഗത്തുനിന്ന് ക്രൂരമായ വിവേചനവും വിമാന ടിക്കറ്റ് ചാര്‍ജ്ജിലുള്ള ഭീമമായ അന്തരവും വിശദമായി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും മുസ്ലിം ലീഗ് എം പിമാര്‍ വിവരിച്ചു. ഹജ്ജ് യാത്രക്കാരായ തീര്‍ത്ഥാടകരോട് ഈ രീതിയിലുള്ള ചൂഷണം ഒരു നിലയിലും നീതീകരിക്കാന്‍ കഴിയില്ല. വേഗത്തില്‍ ഇടപെടല്‍ നടത്തി പരിഹരിക്കാനുള്ള നടപടിയുണ്ടാകണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181044/kozhikode)