---
title: "തലശേരിയില്‍ തമിഴ്നാട് സ്വദേശികളെ കൊള്ളയടിച്ച സംഭവം; അന്വേഷണം ഊര്‍ജിതം"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181046/thalassery"
published_at: "2024-01-31T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba5a02573c8_n57915390417067113419248cf8e11726efdb9e5b306eab8c490259b978648d1ce4787d130e693c2c459cc9.jpg"
keywords: []
---

# തലശേരിയില്‍ തമിഴ്നാട് സ്വദേശികളെ കൊള്ളയടിച്ച സംഭവം; അന്വേഷണം ഊര്‍ജിതം

> **Lead Summary:** **തലശേരി: **കാറ് വില്പനയുടെ മറവില്‍ പട്ടാപ്പകല്‍ നഗരമധ്യത്തില്‍ തമിഴ്നാട് സ്വദേശികളെ തട്ടിക്കൊണ്ടുപോയി 1,65,000 രൂപ കൊള്ളയടിച്ച സംഭവത്തില്‍ അന്വേഷണം ഊർജിതം. സംഭവത്തില്‍ ഉളിക്കല്‍ മണിപ്പാറ സ്വദേശി ഇർഷാദിനെ തലശേരി ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘത്തിലെ മറ്റുള്ളവർക്കായി തെരച്ചില്‍ തുടരുകയാണ്. അക്രമി സംഘം ഉപയോഗിച്ച്‌ കാർ പോലീസ് കണ്ടെടുത്തിരുന്നു.

## Article Content

**തലശേരി: **കാറ് വില്പനയുടെ മറവില്‍ പട്ടാപ്പകല്‍ നഗരമധ്യത്തില്‍ തമിഴ്നാട് സ്വദേശികളെ തട്ടിക്കൊണ്ടുപോയി 1,65,000 രൂപ കൊള്ളയടിച്ച സംഭവത്തില്‍ അന്വേഷണം ഊർജിതം. സംഭവത്തില്‍ ഉളിക്കല്‍ മണിപ്പാറ സ്വദേശി ഇർഷാദിനെ തലശേരി ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘത്തിലെ മറ്റുള്ളവർക്കായി തെരച്ചില്‍ തുടരുകയാണ്. അക്രമി സംഘം ഉപയോഗിച്ച്‌ കാർ പോലീസ് കണ്ടെടുത്തിരുന്നു.

തമിഴ്നാട് ഈറോഡ് സ്വദേശികളായ സുധാകർ, യോഗരാജ് എന്നിവരാണ് ചൊവ്വാഴ്ച തട്ടിപ്പിനിരയായത്. ഫേസ്ബുക്കിലൂടെ മാരുതി സ്വിഫ്റ്റ് കാർ വില്പനക്കുണ്ടെന്ന് പരസ്യം നല്‍കിയാണ് തമിഴ്നാട് സ്വദേശികളെ അക്രമി സംഘം തലശേരിയിലെത്തിച്ചത്.

ഇരുവരേയും റെയില്‍വെ സ്റ്റേഷനില്‍ നിന്നു കാറില്‍ കയറ്റി മർദിച്ച്‌ അവശരാക്കി പണം തട്ടിയെടുത്ത ശേഷം മാഹി ഭാഗത്ത് ഇറക്കി വിടുകയായിരുന്നു. അവശ നിലയില്‍ സുധാകറും യോഗരാജും തലശേരി പോലീസ് സ്റ്റേഷനില്‍ എത്തുകയും പരാതി നല്‍കുകയുമായിരുന്നു.

എസ്‌ഐ സജേഷ് ജോസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ ഊർജിത അന്വേഷണത്തിലാണ് ഒരാള്‍ അറസ്റ്റിലായത്. മണിപ്പാറയിലെ വീട് വളഞ്ഞാണ് ഇർഷാദിനെ പിടികൂടിയത്. മറ്റ് പ്രതികളെക്കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181046/thalassery)