---
title: "ജര്‍മനിയിലേക്ക് വീസ വാഗ്ദാനം നല്‍കി പണം തട്ടി; മൂന്ന് പേര്‍ക്കെതിരേ കേസ്"
english_title: "Police case "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181054/police-case"
published_at: "2024-01-31T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba60bd090a9_n5791622261706713084252cc767d2878fb33548ffb1de7d5ab35834cdb41863e5f7dd5c0eabe63a8bfda17.jpg"
keywords: []
---

# ജര്‍മനിയിലേക്ക് വീസ വാഗ്ദാനം നല്‍കി പണം തട്ടി; മൂന്ന് പേര്‍ക്കെതിരേ കേസ്

> **Lead Summary:** **കണ്ണൂർ: **ജർമനിയില്‍ പഠിക്കുന്നതിന് വീസ നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ 48,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ കണ്ണൂർ ആലക്കോട്ട് മൂന്നു പേർക്കെതിരേ പോലീസ് കേസെടുത്തു. പെരുമ്ബടവിലെ തെക്കേക്കര സാബു സ്‌കറിയയുടെ പരാതിയില്‍ കോഴിക്കോട് താമരശേരി സ്വദേശികളായ ഫ്രെഡി, മനോജ് ബാബു, കൂരാച്ചുണ്ട് സ്വദേശി ആല്‍ബിൻ ജയിംസ് എന്നിവർക്കെതിരേയാണ് ആലക്കോട് പോലീസ് കേസെടുത്തത്.

## Article Content

**കണ്ണൂർ: **ജർമനിയില്‍ പഠിക്കുന്നതിന് വീസ നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ 48,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ കണ്ണൂർ ആലക്കോട്ട് മൂന്നു പേർക്കെതിരേ പോലീസ് കേസെടുത്തു. പെരുമ്ബടവിലെ തെക്കേക്കര സാബു സ്‌കറിയയുടെ പരാതിയില്‍ കോഴിക്കോട് താമരശേരി സ്വദേശികളായ ഫ്രെഡി, മനോജ് ബാബു, കൂരാച്ചുണ്ട് സ്വദേശി ആല്‍ബിൻ ജയിംസ് എന്നിവർക്കെതിരേയാണ് ആലക്കോട് പോലീസ് കേസെടുത്തത്.

തന്‍റെ മകന് ജർമനിയില്‍ പഠിക്കുന്നതിന് വീസ സംഘടിപ്പിച്ച്‌ നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ 2022 ഒക്‌ടോബർ മുതല്‍ 2023 ഫെബ്രുവരി വരെയുള്ള കാലയളവിലായി പണം കൈപ്പറ്റിയത്. വീസ നല്‍കാതെയും പണം തിരിച്ച്‌ നല്‍കാതെയും പറ്റിച്ചുവെന്നാണ് സാബുവിന്‍റെ പരാതി. 

സംഭവത്തില്‍ ആലക്കോട് എസ്‌എച്ച്‌ഒ എം.പി. വിനീഷ്‌ കുമാറിന്‍റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181054/police-case)