---
title: "നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് രണ്ടര കോടി രൂപ പിടിച്ചെടുത്തു"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181080/arrested"
published_at: "2024-01-31T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba77d753696_n57918565817067190854210482399572fbc43ccd19972d7665735c17bb4f86ed39cab800015024e816e4d2.jpg"
keywords: []
---

# നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് രണ്ടര കോടി രൂപ പിടിച്ചെടുത്തു

> **Lead Summary:** **ദുർഗ്: **വഴിയരുകില്‍ നിർത്തിയിട്ടിരുന്ന കാറില്‍നിന്ന് 2.64 കോടി രൂപ പോലീസ് പിടിച്ചെടുത്തു. ഛത്തിസ്ഗഡിലെ ദുർഗ് ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. സെക്ടർ-1 പ്രദേശത്തെ ബാങ്കിന് മുന്നില്‍ സംശയാസ്പതമായ നിലയില്‍ വാഹനം നിർത്തിയിട്ടിരിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിനുള്ളില്‍ നിന്ന് പണവുമായി മൂന്ന് പേർ പിടിയിയിലായത്.

## Article Content

**ദുർഗ്: **വഴിയരുകില്‍ നിർത്തിയിട്ടിരുന്ന കാറില്‍നിന്ന് 2.64 കോടി രൂപ പോലീസ് പിടിച്ചെടുത്തു. ഛത്തിസ്ഗഡിലെ ദുർഗ് ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. സെക്ടർ-1 പ്രദേശത്തെ ബാങ്കിന് മുന്നില്‍ സംശയാസ്പതമായ നിലയില്‍ വാഹനം നിർത്തിയിട്ടിരിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിനുള്ളില്‍ നിന്ന് പണവുമായി മൂന്ന് പേർ പിടിയിയിലായത്.

ശേഷം നടത്തിയ ചോദ്യംചെയ്യലില്‍ വാഹനത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയ പണത്തെ കുറിച്ച്‌ കൃത്യമായ വിശദീകരണങ്ങള്‍ ഇവർ നല്‍കിയില്ല എന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ ഇൻകംടാക്സ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടുണ്ട്. മൂന്ന് പ്രതികളെയും വിശദമായി ചോദ്യംചെയ്ത് വരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181080/arrested)