---
title: "മാസപ്പടി കേസില്‍ അന്വേഷണം എസ്‌എഫ്‌ഐഒയ്ക്ക്"
english_title: "Exalogic "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181090/exalogic"
published_at: "2024-01-31T22:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba80f9f2e9f_n57919407817067214441201091b2f3ec3669d7a38b8da7823ac47055088d8ae5a1b281c60fbe5e9f4b7c5d.jpg"
keywords: []
---

# മാസപ്പടി കേസില്‍ അന്വേഷണം എസ്‌എഫ്‌ഐഒയ്ക്ക്

> **Lead Summary:** **ന്യൂഡല്‍ഹി:** മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയൻ മാസപ്പടി വാങ്ങി എന്ന കണ്ടെത്തലില്‍ കൂടുതല്‍ അന്വേഷണം. സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് മാസപ്പടി കേസ് അന്വേഷിക്കും.

## Article Content

**ന്യൂഡല്‍ഹി:** മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയൻ മാസപ്പടി വാങ്ങി എന്ന കണ്ടെത്തലില്‍ കൂടുതല്‍ അന്വേഷണം. സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് മാസപ്പടി കേസ് അന്വേഷിക്കും.

കോർപ്പറേറ്റ് മന്ത്രാലയമാണ് ഇത് സംബന്ധിച്ച്‌ ഉത്തരവ് ഇറക്കിയത്. എക്സാലോജിക്കിന്‍റെയും സിഎംആർഎല്ലിന്‍റെയും കെഎസ്‌ഐഡിസിയുടെയും ഇടപാടുകള്‍ അന്വേഷിക്കാനാണ് നീക്കം എന്നാണ് റിപ്പോർട്ട്. 

അന്വേഷണത്തിനായി കേന്ദ്രം ആറ് അംഗ സംഘത്തെ നിയോഗിച്ചെന്നാണ് വിവരം. കോർപ്പറേറ്റ് മന്ത്രായലയത്തിന് കീഴിലുള്ള ഏറ്റവും ഉയർന്ന അന്വേഷണമാണ് എസ്‌എഫ്‌ഐഒ ഏറ്റെടുക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181090/exalogic)