---
title: "കൽപ്പറ്റ ബ്ലോക്ക്‌ വികസന സെമിനാർ നടത്തി "
english_title: "Kalpetta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181177/kalpetta"
published_at: "2024-02-01T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb32b31b6fb_IMG-20240201-WA0017.jpg"
keywords: []
---

# കൽപ്പറ്റ ബ്ലോക്ക്‌ വികസന സെമിനാർ നടത്തി 

> **Lead Summary:** **കൽപ്പറ്റ** : കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 2024 -25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ കരട് പദ്ധതിരേഖ പ്രകാശനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**കൽപ്പറ്റ** : കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 2024 -25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ കരട് പദ്ധതിരേഖ പ്രകാശനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.

ഉൽപാദനം, വന്യമൃഗ ശല്യം പരിഹരിക്കുന്നതിനുള്ള നൂതന പദ്ധതികൾ, പാർപ്പിടം എന്നിവയ്ക്കാണ് 2024 -25 വർഷത്തെ പദ്ധതി മുൻതൂക്കം നൽകിയിട്ടുള്ളത്. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അസ്മ കെ കെ സ്വാഗതം ആശംസിച്ചു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷാബി കരട് പദ്ധതി അവതരിപ്പിച്ചു. ഫൗസിയ ബഷീർ (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ),ജഷീർ പള്ളിവയൽ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), റെനീഷ് പി (പ്രസിഡണ്ട് കോട്ടത്തറ ഗ്രാമപഞ്ചായത്ത് ), ശ്രീദേവി ബാബു ( പ്രസിഡണ്ട് മുട്ടിൽ ഗ്രാമപഞ്ചായത്ത്),   നസീമ ടീച്ചർ (മുൻ പ്രസിഡണ്ട് ),   പി കെ അബ്ദുറഹ്മാൻ ( മുൻ വൈസ് പ്രസിഡണ്ട് ), ഉഷാ കുമാരി (മെമ്പർ), മറ്റു ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ എന്നിവർ ആശംസകൾ അറിയിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബിനു തോമസ് പദ്ധതി അവലോകനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രദീപൻ സി പി യോഗത്തിൽ നന്ദി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181177/kalpetta)