---
title: "കേളകം സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ എൻ എസ്‌ എസ് സപ്തദിന ക്യാമ്പ് ആരംഭിച്ചു"
english_title: "NSS started a seven-day camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18118/NSS-started-a-seven-day-camp"
published_at: "2021-12-28T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cadcdb73f2f_Screenshot_20211228_151514.jpg"
keywords: []
---

# കേളകം സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ എൻ എസ്‌ എസ് സപ്തദിന ക്യാമ്പ് ആരംഭിച്ചു

> **Lead Summary:** കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീ മിൻറെ സപ്തദിന ക്യാമ്പ് ആരംഭിച്ചു കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഡിസംബർ 27 മുതൽ ജനുവരി 2 വരെ നീണ്ടു നിൽക്കുന്ന നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പ് 'അതിജീവനം 2021' എന്ന പേരിൽ ആരംഭിച്ചു.

## Article Content

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീ മിൻറെ സപ്തദിന ക്യാമ്പ് ആരംഭിച്ചു കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഡിസംബർ 27 മുതൽ ജനുവരി 2 വരെ നീണ്ടു നിൽക്കുന്ന നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പ് 'അതിജീവനം 2021' എന്ന പേരിൽ ആരംഭിച്ചു.

തിങ്കളാഴ്ച രാവിലെ 9. 30 ന് കേളകം ടൗൺ ചുറ്റി വിളംബര റാലി നടത്തി ,നാസിക് ബാൻഡ് അകമ്പടിയോടെ നടന്ന റാലിയിൽ എൻ.എസ്.എസ് വൊളണ്ടിയേഴ്സ്, അധ്യാപകർ എന്നിവർ പങ്കെടുത്തു. തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ.എം.പി.സജീവൻ അദ്ധ്യക്ഷനായി നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി.

തങ്കമ്മ മേലെ ക്കൂറ്റ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീമതി സുനിത രാജു , സ്കൂൾ മാനേജർ . റവ ഫാ. വർഗീസ് പടിഞ്ഞാറെക്കര, പ്രിൻസിപ്പാൾ ശ്രീ.എൻ ഐ ഗീവർഗീസ്, ഹെഡ്മാസ്റ്റർ ശ്രീ. എം വി . മാത്യു സ്റ്റാഫ് പ്രതിനിധി ശ്രീ.ഏ സി ഷാജി എന്നിവർ സംസാരിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സിസ്റ്റർ ദീപ്തി എസ് എ ബി എസ് ചടങ്ങിന് നന്ദി അർപ്പിച്ചു.

കോവിഡ് ബോധവൽക്കരക്ലാസ്സ് ,ലഹരിക്കെതിരെയുള്ളബോധവൽക്കരണം, പ്രസംഗ പരിശീലനം , വ്യക്തിത്വ വികസന ക്ലാസുകൾ , നാടക പരിശീലനം ഭക്ഷ്യ സ്വയം പര്യാപ്തത പദ്ധതികൾ,മോട്ടിവേഷൻ ക്ലാസുകൾ , ക്യാമ്പസ് ഭംഗി പ്പെടുത്തൽ ,പച്ചക്കറി തോട്ടം നിർമ്മാണം, കളരിപ്പയറ്റ് പരിശീലന പ്രദർശനം ,കലാ-സാംസ്കാരിക പരിപാടികൾ തുടങ്ങി യവക്യാമ്പിനോടനുബന്ധിച്ച്സംഘടിപ്പിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പകൽ സമയത്താണ് ക്യാമ്പ് നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18118/NSS-started-a-seven-day-camp)