---
title: "#library | ആയുഷ് പ്രൈമറി ഹോമിയോ ഹെൽത്ത് സെൻ്ററിൽ പുസ്തകത്തണൽ-തുറന്ന വായനശാല "
english_title: "Book Shed - Open Library "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181187/book-shed-open-library"
published_at: "2024-02-01T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb391494392_IMG-20240201-WA0021.jpg"
keywords: []
---

# #library | ആയുഷ് പ്രൈമറി ഹോമിയോ ഹെൽത്ത് സെൻ്ററിൽ പുസ്തകത്തണൽ-തുറന്ന വായനശാല 

> **Lead Summary:** കണ്ണൂർ: കുഞ്ഞിമംഗലം ഗവ:ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് കുഞ്ഞിമംഗലം ആയുഷ് പ്രൈമറി ഹോമിയോ ഹെൽത്ത് സെൻ്ററിൽ പുസ്തകത്തണൽ-തുറന്ന വായനശാല ഒരുക്കി. കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. പ്രാർത്ഥന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.

## Article Content

കണ്ണൂർ: കുഞ്ഞിമംഗലം ഗവ:ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് കുഞ്ഞിമംഗലം ആയുഷ് പ്രൈമറി ഹോമിയോ ഹെൽത്ത് സെൻ്ററിൽ പുസ്തകത്തണൽ-തുറന്ന വായനശാല ഒരുക്കി. കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. പ്രാർത്ഥന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ പ്രിൻസിപ്പൽ കെ. ശ്രീകല, മദർ പി.ടി.എ പ്രസിഡണ്ട് സി.വി. ഗീത, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ: എ.വി. അജിത, സ്റ്റാഫ് സെക്രട്ടറി ഡോ: കെ.വി. ഗിരിജ, പ്രോഗ്രാം ഓഫീസർ സിന്ധു പടോളി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181187/book-shed-open-library)