---
title: "#Pazhassi | പഴശ്ശി കനാലിൽ മൂന്നാംഘട്ട ടെസ്റ്റ് റൺ: ഷട്ടറുകൾ തുറന്നു"
english_title: "Third phase test run on Pazhassi Canal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181257/third-phase-test-run-on-pazhassi-canal"
published_at: "2024-02-01T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb65695de89_WhatsApp_Image_2024-02-01_at_2.51.26_PM.jpeg"
keywords: []
---

# #Pazhassi | പഴശ്ശി കനാലിൽ മൂന്നാംഘട്ട ടെസ്റ്റ് റൺ: ഷട്ടറുകൾ തുറന്നു

> **Lead Summary:** **മട്ടന്നൂർ: **പഴശ്ശി ജലസേചന പദ്ധതിയിലൂടെ ജല വിതരണം പുന:സ്ഥാപിക്കുന്നതിന് മുന്നോടിയായുള്ള മൂന്നാം ഘട്ട ടെസ്റ്റ് റണ്ണിൻ്റെ ഭാഗമായി കനാൽ ഷട്ടറുകൾ തുറന്നു. നവീകരിച്ച മെയിൻ കനാൽ പറശ്ശിനിക്കടവ് നീർപാലം വരെയും മാഹി ബ്രാഞ്ച് കനാൽ പാത്തിപ്പാലം വരെയും ഉള്ള കനാലുകളുടെ നിജസ്ഥിതി പരിശോധിക്കുന്നതിനുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള ടെസ്റ്റ് റൺ ആണ് നടത്തിയത്.

## Article Content

**മട്ടന്നൂർ: **പഴശ്ശി ജലസേചന പദ്ധതിയിലൂടെ ജല വിതരണം പുന:സ്ഥാപിക്കുന്നതിന് മുന്നോടിയായുള്ള മൂന്നാം ഘട്ട ടെസ്റ്റ് റണ്ണിൻ്റെ ഭാഗമായി കനാൽ ഷട്ടറുകൾ തുറന്നു. നവീകരിച്ച മെയിൻ കനാൽ പറശ്ശിനിക്കടവ് നീർപാലം വരെയും മാഹി ബ്രാഞ്ച് കനാൽ പാത്തിപ്പാലം വരെയും ഉള്ള കനാലുകളുടെ നിജസ്ഥിതി പരിശോധിക്കുന്നതിനുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള ടെസ്റ്റ് റൺ ആണ് നടത്തിയത്.

> ഇതിന്റെ ഭാഗമായി ആമ്പിലാട് കനാലുകളിലും വെള്ളം ഒഴുകി എത്തിയിട്ടുണ്ട്. ഇങ്ങനെ കനാലിലൂടെ വെള്ളം തുറന്ന് വിടുന്ന സമയത്ത് കനാൽ ഭാഗങ്ങളിൽ പൊതുജനങ്ങളോ, കൊച്ചുകുട്ടികളോ, കന്നുകാലികളോ ഇറങ്ങുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്. കനാൽ ഭാഗങ്ങളിൽ എവിടെയെങ്കിലും ചോർച്ചയോ മറ്റ് പ്രശ്നങ്ങളോ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതും അത്യാവശ്യമാണ്. 2008നു ശേഷം ജലവിതരണം നിലച്ചുപോയ കണ്ണൂർ ജില്ലയിലെ ഏക ജലസേചന പദ്ധതിയായ പഴശ്ശി ജലസേചന പദ്ധതിയുടെ "പുനർജ്ജനി"ക്ക് തുടക്കം കുറിക്കുകയാണ് ഇതിലൂടെ.

> കനാലിലൂടെ വെള്ളമൊഴുകുന്ന സമയത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ പഴശ്ശി ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെയും മറ്റ് ജീവനക്കാരുടെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും ടെസ്റ്റ് റണ്ണുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമായി, ഒന്നും രണ്ടും ഘട്ട ടെസ്റ്റ് റണ്ണുകൾ നടത്തിയപ്പോഴുണ്ടായിരുന്ന "ജാഗ്രത സമിതി" വാർഡ് മെമ്പർമാരെ/കൗൺസിലർമാരെ ഉൾപ്പെടുത്തി വിപുലീകരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181257/third-phase-test-run-on-pazhassi-canal)