---
title: "#Police |  കേരള പോലീസ് കായിക മേള:  സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പിൽ കാസർഗോഡ് ജില്ലാ ടീം ജേതാക്കൾ"
english_title: "Kasargod District Team Winners"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181264/kasargod-district-team-winners"
published_at: "2024-02-01T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb68668b341_IMG-20240201-WA0054.jpg"
keywords: []
---

# #Police |  കേരള പോലീസ് കായിക മേള:  സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പിൽ കാസർഗോഡ് ജില്ലാ ടീം ജേതാക്കൾ

> **Lead Summary:** **കണ്ണൂർ: **47-ാമത് കേരള പോലീസ് കായിക മേളയുടെ ഭാഗമായി മാങ്ങാട്ടുപറമ്പ കെ.എ.പി നാലാം ബറ്റാലിയനിൽ സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പ് മൽസരങ്ങൾ നടന്നു. വാശിയേറിയ ഫൈനൽ മൽസരത്തിൽ കണ്ണൂർ ജില്ലാ ടീമായ മാങ്ങാട്ടുപറമ്പ് കെ.എ.പി. നാലാം ബറ്റാലിയനെ പരാജയപ്പെടുത്തി കാസർഗോഡ് ജില്ലാ ടീം ജേതാക്കളായി. മൽസരങ്ങൾ കെ.എ.പി. കമാൻഡന്റ് അരുൺ.കെ.പവിത്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ: **47-ാമത് കേരള പോലീസ് കായിക മേളയുടെ ഭാഗമായി മാങ്ങാട്ടുപറമ്പ കെ.എ.പി നാലാം ബറ്റാലിയനിൽ സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പ് മൽസരങ്ങൾ നടന്നു. വാശിയേറിയ ഫൈനൽ മൽസരത്തിൽ കണ്ണൂർ ജില്ലാ ടീമായ മാങ്ങാട്ടുപറമ്പ് കെ.എ.പി. നാലാം ബറ്റാലിയനെ പരാജയപ്പെടുത്തി കാസർഗോഡ് ജില്ലാ ടീം ജേതാക്കളായി. മൽസരങ്ങൾ കെ.എ.പി. കമാൻഡന്റ് അരുൺ.കെ.പവിത്രൻ ഉദ്ഘാടനം ചെയ്തു.

തൃശൂർ സിറ്റി, ആലപ്പുഴ സിറ്റി, ഇടുക്കി, കൊല്ലം സിറ്റി, കാസർഗോഡ് കെ.എ.പി-നാലാം ബറ്റാലിയൻ ടീമുകൾ പങ്കെടുത്തു. കണ്ണൂർ റൂറൽ എസ്.പി എം. ഹേമലത വിജയികൾക്ക് ട്രോഫികൾ നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181264/kasargod-district-team-winners)