---
title: "#irikkoor | കുട്ടാവ് പുതിയ ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം സമാപിച്ചു "
english_title: "The Kuttau New Bhagwati Temple Kaliyatta Mahotsav concluded"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181267/the-kuttau-new-bhagwati-temple-kaliyatta-mahotsav-concluded"
published_at: "2024-02-01T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb6a8996f91_IMG-20240201-WA0055.jpg"
keywords: []
---

# #irikkoor | കുട്ടാവ് പുതിയ ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം സമാപിച്ചു 

> **Lead Summary:** **ഇരിക്കൂർ: **കുട്ടാവ് പുതിയ ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് സമാപനമായി. ഉത്സവത്തിന്റെ ഭാഗമായി നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടി. 29ന് നടന്ന കലവറ നിറയ്ക്കൽ ഘോഷയാത്രയോടെയാണ് മഹോത്സവത്തിന് തുടക്കം കുറിച്ചത്.

## Article Content

**ഇരിക്കൂർ: **കുട്ടാവ് പുതിയ ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് സമാപനമായി. ഉത്സവത്തിന്റെ ഭാഗമായി നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടി. 29ന് നടന്ന കലവറ നിറയ്ക്കൽ ഘോഷയാത്രയോടെയാണ് മഹോത്സവത്തിന് തുടക്കം കുറിച്ചത്.

ഉത്സവത്തിന്റെ ഭാഗമായി പ്രതിഷ്ഠാദിന വിശേഷാൽ പൂജ, ഗണപതി ഹോമം, വാൾ എഴുന്നള്ളത്ത്, നൃത്തനൃത്ത്യങ്ങൾ, കോൽക്കളി എന്നിവ നടന്നു. പുലർച്ചെ വർണ്ണശബളമായ കാഴ്ച വരവും, കരിമരുന്ന് പ്രയോഗവും നടന്നു. തുടർന്ന് വീരൻ , വീരാളി, പുതിയ ഭഗവതി, വിഷ്ണുമൂർത്തി, ഭദ്രകാളി തുടങ്ങിയ തെയ്യക്കോലങ്ങൾ കെട്ടിയാടി. നിരവധി ഭക്തജനങ്ങളാണ് മൂന്ന് ദിവസങ്ങളിലായി നടന്ന മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ എത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181267/the-kuttau-new-bhagwati-temple-kaliyatta-mahotsav-concluded)