---
title: "#JCI | ജെ.സി.ഐ കൂത്തുപറമ്പിൻ്റെ "കൈത്താങ്ങ്" മൂന്നിന് തുടങ്ങും"
english_title: ""Kaithang" of JCI Koothuparam will start at 3"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181275/kaithang-of-jci-koothuparam-will-start-at-3"
published_at: "2024-02-01T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb6eff629d0_IMG-20240201-WA0056.jpg"
keywords: []
---

# #JCI | ജെ.സി.ഐ കൂത്തുപറമ്പിൻ്റെ "കൈത്താങ്ങ്" മൂന്നിന് തുടങ്ങും

> **Lead Summary:** > **കൂത്തുപറമ്പ്: **ജെ.സി.ഐ കൂത്തുപറമ്പിൻ്റെ "കൈത്താങ്ങ്" ഫെബ്രുവരി മൂന്നിന് തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെ.സി. സുശാന്ത് ഹെൽത്ത് ആൻഡ് എജുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെയും മൈൻഡ് സെറ്റ് അക്കാദമിയുടെയും സഹകരണത്തോടെ കൂത്തുപറമ്പ് മൈൻഡ് സെറ്റ് അക്കാദമി ഹാളിലാണ് ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടി നടക്കുന്നത്.

## Article Content

> **കൂത്തുപറമ്പ്: **ജെ.സി.ഐ കൂത്തുപറമ്പിൻ്റെ "കൈത്താങ്ങ്" ഫെബ്രുവരി മൂന്നിന് തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെ.സി. സുശാന്ത് ഹെൽത്ത് ആൻഡ് എജുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെയും മൈൻഡ് സെറ്റ് അക്കാദമിയുടെയും സഹകരണത്തോടെ കൂത്തുപറമ്പ് മൈൻഡ് സെറ്റ് അക്കാദമി ഹാളിലാണ് ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടി നടക്കുന്നത്.

പ്രീ-പ്രൈമറി, എൽ.പി, യു,പി വിദ്യാർത്ഥികൾക്കായി പഠന പെരുമാറ്റ സംബന്ധമായ പ്രശ്നങ്ങൾ, സംസാര ശ്രവണ വൈകല്യം, ഐക്യു സ്ക്രീനിങ്, എഴുതാനും വായിക്കുവാനും കണക്കുകൾ ചെയ്യുവാനുമുള്ള ബുദ്ധിമുട്ടുകൾ തുടങ്ങിയവക്കായി സൗജന്യ സ്ക്രീനിങ് ക്യാമ്പും സംഘടിപ്പിക്കുന്നു. ഫെബ്രുവരി മൂന്ന്, നാല് തീയതികളിലായാണ് ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നത്.

പ്രഗൽഭരായ സൈക്കോളജിസ്റ്റുകൾ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, സ്പീച്ച് തെറാപ്പിസ്റ്റ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഫെബ്രുവരി 28 വരെയുള്ള ഒരു മാസക്കാലം പരിശീലനം തീർത്തും സൗജന്യമായാണ് നൽകുന്നത്. ജെയ്സി ജോഷിത് വടവതി, ദിജിൻ മാറൂളി, ഒ. ജിജേഷ്, വി. സജിത്ത്, ടി. നിമ്മി, കെ.പി. ഷെറീന തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181275/kaithang-of-jci-koothuparam-will-start-at-3)