---
title: "#OISCA | കൊയ്ത്തുത്സവം സംഘടിപ്പിച്ചു"
english_title: "A harvest festival was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181290/a-harvest-festival-was-organized"
published_at: "2024-02-01T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb76b31ac6c_Screenshot_2024-02-01-16-08-11-10_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #OISCA | കൊയ്ത്തുത്സവം സംഘടിപ്പിച്ചു

> **Lead Summary:** **മമ്പറം:** 'ഓയിസ്ക ഇൻറർനാഷണൽ' മമ്പറം ചാപ്റ്ററിന്റെ സഹകരണത്തോടുകൂടി എരുവട്ടി വയൽപീടിക പാടശേഖരത്ത് ചെയ്ത നെൽകൃഷിയുടെ കൊയ്ത്ത് ഉത്സവം സംഘടിപ്പിച്ചു. മൂന്നര ഏക്കർ സ്ഥലത്താണ് നെല്ല്കൃഷി ചെയ്തിട്ടുള്ളത്. പരിപാടിയുടെ ഉദ്ഘാടനം ഓയിസ്ക ജില്ലാ പ്രസിഡൻ്റ് ജയ്സൺ ബേസിൽ നിർവഹിച്ചു.

## Article Content

**മമ്പറം:** 'ഓയിസ്ക ഇൻറർനാഷണൽ' മമ്പറം ചാപ്റ്ററിന്റെ സഹകരണത്തോടുകൂടി എരുവട്ടി വയൽപീടിക പാടശേഖരത്ത് ചെയ്ത നെൽകൃഷിയുടെ കൊയ്ത്ത് ഉത്സവം സംഘടിപ്പിച്ചു. മൂന്നര ഏക്കർ സ്ഥലത്താണ് നെല്ല്കൃഷി ചെയ്തിട്ടുള്ളത്. പരിപാടിയുടെ ഉദ്ഘാടനം ഓയിസ്ക ജില്ലാ പ്രസിഡൻ്റ് ജയ്സൺ ബേസിൽ നിർവഹിച്ചു.

രഞ്ജിത്ത് എരുവട്ടിയുടെ നേതൃത്വത്തിൽ മൂന്നര ഏക്കർ സ്ഥലത്താണ് നെല്ല്കൃഷി ചെയ്തിട്ടുള്ളത്. തികച്ചും ജൈവ രീതിയിൽ ചെയ്ത മുണ്ടകൻ നെല്ലിനത്തിൽ നിന്നാണ് നൂറുമേനി വിളവ് ലഭിച്ചത്. കൃഷി പൂർണ്ണ വിജയകരമായതുകൊണ്ടുതന്നെ ഓയിസ്ക ഇൻറർനാഷണൽ മമ്പറം ചാപ്റ്ററിന്റെ മെമ്പർമാർ എല്ലാം തന്നെ ആഹ്ലാദത്തിലാണ്.

'കൃഷിപ്പാഠങ്ങൾ അന്യാധീനപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അത് നിലനിർത്തുന്നതിലേക്ക് ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുമായി ഇനിയും മുന്നോട്ട് പോകുവാനാണ് ഓയിസ്ക മമ്പറം ചാപ്റ്റർ തീരുമാനിച്ചിട്ടുള്ളത്. ജൈവ രീതിയിലുള്ള കൃഷി ആയതുകൊണ്ട് തന്നെ നെല്ലിനും വൈക്കോലിനും വലിയ ഡിമാൻഡ് ആണുള്ളത്. ഓയിസ്ക ജില്ലാ സെക്രട്ടറി വിനോദ് ചന്ദ്രൻ മാസ്റ്റർ, ഓയിസ്ക ജില്ലാ പ്രതിനിധി കക്കോത്ത് പ്രഭാകരൻ, മമ്പറം ചാപ്റ്റർ സെക്രട്ടറി എം. സന്തോഷ്, വയൽപ്പിടിക പാടശേഖര സംരക്ഷണ സമിതി സെക്രട്ടറി കെ. രാഘവൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

ഓയിസ്ക മമ്പറം ചാപ്റ്റർ വൈസ് പ്രസിഡൻ്റ് വീഗ്രോ ഷിജു കുമാർ, വയൽപ്പിടിക പാഠശേഖര സംരക്ഷണ സമിതി പ്രസിഡൻ്റ് വി.എം വാസു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രസ്തുത കൃഷിക്ക് പിണറായി കൃഷിഭവന്റെ പൂർണ്ണ പിന്തുണയും സഹായവും ലഭിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181290/a-harvest-festival-was-organized)