---
title: "#VDsatheesan | പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ്റെ കോലം കത്തിച്ചു "
english_title: "The effigy of opposition leader VD Satheesan was burnt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181293/the-effigy-of-opposition-leader-vd-satheesan-was-burnt"
published_at: "2024-02-01T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb7975a11df_IMG-20240201-WA0059.jpg"
keywords: []
---

# #VDsatheesan | പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ്റെ കോലം കത്തിച്ചു 

> **Lead Summary:** കണ്ണൂർ: കോർപ്പറേറ്റുകളോട് 150 കോടി കോഴ വാങ്ങി കെ-റെയിൽ വിരുദ്ധ സമരം സംഘടിപ്പിച്ചുവെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ യുവജന പ്രതിഷേധം. കണ്ണൂരിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ വി ഡി സതീശന്റെ കോലം കത്തിച്ചു. കാൽടെക്സിൽ നിന്ന് ആരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു.

## Article Content

കണ്ണൂർ: കോർപ്പറേറ്റുകളോട് 150 കോടി കോഴ വാങ്ങി കെ-റെയിൽ വിരുദ്ധ സമരം സംഘടിപ്പിച്ചുവെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ യുവജന പ്രതിഷേധം. കണ്ണൂരിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ വി ഡി സതീശന്റെ കോലം കത്തിച്ചു. കാൽടെക്സിൽ നിന്ന് ആരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു.

കഴിഞ്ഞ ദിവസമാണ് വി ഡി സതീശനെതിരെ സഭയിൽ കോഴ ആരോപണം ഉന്നയിക്കപ്പെട്ടത്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സരിൻ ശശി, സംസ്ഥാന സെക്രട്ടിയേറ്റംഗം എം.വി. ഷിമ, ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് സിറാജ്, പി.എം. അഖിൽ, പി.പി സിദിൻ, എം. ശ്രീരാമൻ, എം.സി രമിൽ എന്നിവർ സംസാരിച്ചു.****

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181293/the-effigy-of-opposition-leader-vd-satheesan-was-burnt)