---
title: "ഹൈടെക് കൃഷി എന്ന വിഷയത്തിൽ സൗജന്യ എം ഒ ഒ സി കോഴ്സ് ജനുവരി1ന് "
english_title: "Free MOOC Course January 1st"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18130/Free-MOOC-Course-January-1st"
published_at: "2021-12-28T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cae6a1b4126_IMG-20211228-WA0043.jpg"
keywords: []
---

# ഹൈടെക് കൃഷി എന്ന വിഷയത്തിൽ സൗജന്യ എം ഒ ഒ സി കോഴ്സ് ജനുവരി1ന് 

> **Lead Summary:** ഹൈടെക് കൃഷി എന്ന വിഷയത്തിൽ സൗജന്യ എം ഒ ഒ സി കോഴ്സ് ജനുവരി 1ന് ആരംഭിക്കുന്നു. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ എ ലേർണിംഗ് എന്ന സ്ഥാപനമാണ് ഈ കോഴ്സ് സംഘടിപ്പിക്കുന്നത്. കൃത്യത കൃഷി, പോളിഹൗസ് കൃഷി, മണ്ണില്ലാ കൃഷി എന്നീ വിഷയങ്ങളിൽ പച്ചക്കറി കൃഷിക്ക് മാത്രം ഊന്നൽ നൽകുന്ന കോഴ്സ് ഏവർക്കും കൃഷിയിലെ സാങ്കേതിക വിദ്യകളും പ്രായോഗിക അറിവുകളും ലളിതമായി മനസ്സിലാക്കുന്ന രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്.

## Article Content

ഹൈടെക് കൃഷി എന്ന വിഷയത്തിൽ സൗജന്യ എം ഒ ഒ സി കോഴ്സ് ജനുവരി 1ന് ആരംഭിക്കുന്നു. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ എ ലേർണിംഗ് എന്ന സ്ഥാപനമാണ് ഈ കോഴ്സ് സംഘടിപ്പിക്കുന്നത്. കൃത്യത കൃഷി, പോളിഹൗസ് കൃഷി, മണ്ണില്ലാ കൃഷി എന്നീ വിഷയങ്ങളിൽ പച്ചക്കറി കൃഷിക്ക് മാത്രം ഊന്നൽ നൽകുന്ന കോഴ്സ് ഏവർക്കും കൃഷിയിലെ സാങ്കേതിക വിദ്യകളും പ്രായോഗിക അറിവുകളും ലളിതമായി മനസ്സിലാക്കുന്ന രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്.

പഠിതാക്കളുടെ സൗകര്യാർത്ഥം ഓരോ ദിവസവും ശരാശരി അര - മുക്കാൽ മണിക്കൂർ മാത്രം പ്രയോജനപ്പെടുത്തി 25 ദിവസം നീണ്ടു നിൽക്കുന്ന ഈ കോഴ്സിൽ  പങ്കെടുക്കാവുന്നതാണ്. രജിസ്റ്റർ  ചെയ്യേണ്ട അവസാന ദിവസം ഡിസംബർ  31.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18130/Free-MOOC-Course-January-1st)