---
title: "#wayanad | കാട്ടാനയാക്രമണം: യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക് "
english_title: "Katana attack: Passengers escaped unhurt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181313/katana-attack-passengers-escaped-unhurt"
published_at: "2024-02-01T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb85c0cd51e_IMG-20240201-WA0063.jpg"
keywords: []
---

# #wayanad | കാട്ടാനയാക്രമണം: യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക് 

> **Lead Summary:** **വയനാട്**: മുത്തങ്ങയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു. ആന്ധ്ര സ്വദേശികൾ ഫോട്ടോ എടുക്കുന്നതിനിടെ ആനയുടെ മുമ്പിൽപ്പെടുന്ന ദൃശ്യങ്ങൾ ഇന്നലെ രാവിലെ യാത്ര പോകുന്നതിനിടെ തലപ്പുഴ കണ്ണോത്തുമല സ്വദേശി സവാദാണ് ചിത്രീകരിച്ചത്. അപകടം മനസ്സിലാക്കി ഇതുവഴി പോകുന്നവർക്കുള്ള ഒരു സന്ദേശം എന്ന നിലയിലാണ് പെട്ടന്ന് വീഡിയോ ചിത്രീകരിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് സവാദ് പറയുന്നു.

## Article Content

**വയനാട്**: മുത്തങ്ങയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു. ആന്ധ്ര സ്വദേശികൾ ഫോട്ടോ എടുക്കുന്നതിനിടെ ആനയുടെ മുമ്പിൽപ്പെടുന്ന ദൃശ്യങ്ങൾ ഇന്നലെ രാവിലെ യാത്ര പോകുന്നതിനിടെ തലപ്പുഴ കണ്ണോത്തുമല സ്വദേശി സവാദാണ് ചിത്രീകരിച്ചത്. അപകടം മനസ്സിലാക്കി ഇതുവഴി പോകുന്നവർക്കുള്ള ഒരു സന്ദേശം എന്ന നിലയിലാണ് പെട്ടന്ന് വീഡിയോ ചിത്രീകരിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് സവാദ് പറയുന്നു.

മറ്റൊരു ലോറി അതുവഴി വന്നതോടെ ആനയുടെ ശ്രദ്ധ തിരിഞ്ഞതിനാലാണ് ഇരുവരും വൻ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. വാഹനത്തിന്റെ നമ്പർ കണ്ടതനുസരിച്ച് ഇവർ ആന്ധ്രാപ്രദേശ് സ്വദേശികളാണെന്നാണ് സംശയിക്കുന്നു.

അപകട സാധ്യതയുള്ളതിനാൽ തങ്ങളടക്കം അവിടെയുണ്ടായിരുന്ന മറ്റ് വാഹനങ്ങളിൽ ഉള്ളവർ പെട്ടന്ന് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. കൂട്ടത്തിൽ ഒരു ആനക്കുട്ടി ഉൾപ്പെടെ മൂന്ന് ആനകളാണ് ഉണ്ടായിരുന്നത്. 

ഇവർ വാഹനം നിർത്തി പുറത്തിറങ്ങി വീഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് ആന ആക്രമിക്കാൻ വന്നത്. മുത്തങ്ങ - ബന്ദിപ്പൂർ വനമേഖലയിലെ അതിർത്തിയോട് ചേർന്ന പ്രദേശത്തുവെച്ചാണ് സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181313/katana-attack-passengers-escaped-unhurt)