---
title: "#merchants | മർച്ചൻ്റ്സ് അസോസിയേഷൻ വിവിധ മേഖലകളിലുള്ളവരെ ആദരിച്ചു"
english_title: "Merchants Association felicitated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181319/merchants-association-felicitated"
published_at: "2024-02-01T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb8b99475a4_IMG-20240201-WA0065.jpg"
keywords: []
---

# #merchants | മർച്ചൻ്റ്സ് അസോസിയേഷൻ വിവിധ മേഖലകളിലുള്ളവരെ ആദരിച്ചു

> **Lead Summary:** **മാനന്തവാടി: **മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരെ അവാർഡ് നൽകി ആദരിച്ചു. സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ മാനന്തവാടി എം.ജി.എം ഹയർ സെക്കണ്ടറി സ്കൂൾ, മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്കാരം ലഭിച്ച മാനന്തവാടി മേരി മാതാ ആർട്സ് ആൻ്റ് സയൻസ് കോളജ് വിദ്യാർഥികൾ, ജീവകാരുണ്യ രംഗത്തെ മികച്ച പ്രവർത്തകരും നിരവധി അവാർഡുകളും ലഭിച്ച കെ.എം. ഷിനോജ്, എം.പി. ശശികുമാർ എന്നിവരെയുമാണ് ആദരിച്ചത്.

## Article Content

**മാനന്തവാടി: **മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരെ അവാർഡ് നൽകി ആദരിച്ചു. സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ മാനന്തവാടി എം.ജി.എം ഹയർ സെക്കണ്ടറി സ്കൂൾ, മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്കാരം ലഭിച്ച മാനന്തവാടി മേരി മാതാ ആർട്സ് ആൻ്റ് സയൻസ് കോളജ് വിദ്യാർഥികൾ, ജീവകാരുണ്യ രംഗത്തെ മികച്ച പ്രവർത്തകരും നിരവധി അവാർഡുകളും ലഭിച്ച കെ.എം. ഷിനോജ്, എം.പി. ശശികുമാർ എന്നിവരെയുമാണ് ആദരിച്ചത്.

 മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻറ് കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. എം.ജി.എം.ന് വേണ്ടി പ്രിൻസിപ്പൽ മാത്യു സക്കറിയയും വിദ്യാർഥികളും അവാർഡ് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അവാർഡ് വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെപ്രതിഭാ സ്കോളർഷിപ്പ് ലഭിച്ച ദിയ സേവ്യർ, സിദ്ധാർഥ് എന്നിവർക്ക് മുനിസിപ്പൽ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി.എസ്. മൂസ്സ മെമൻ്റൊ നൽകി. 

ജില്ലാ വൈസ് പ്രസിഡൻറ് കമ്പ അബ്ദുല്ല ഹാജി, മുൻ പ്രസിഡൻ്റ് ടി. പുരുഷോത്തമൻ, പി.വി. മഹേഷ്, എൻ.പി. ഷിബി, എൻ.വി. അനിൽകുമാർ, കെ.എക്സ്. ജോർജ്, സി.കെ. സുജിത്, ജോൺസൺ ജോൺ, എം.കെ. ശിഹാബുദ്ദീൻ, കെ. ഷാനു എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181319/merchants-association-felicitated)