---
title: "പറവകൾക്ക് കുടിനീർ പാത്രം ഒരുക്കി പേരാവൂർ ഗവ: ഐ റ്റി ഐ"
english_title: "Peravoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181327/peravoor"
published_at: "2024-02-01T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb927c37cef_IMG-20240201-WA0032.jpg"
keywords: []
---

# പറവകൾക്ക് കുടിനീർ പാത്രം ഒരുക്കി പേരാവൂർ ഗവ: ഐ റ്റി ഐ

> **Lead Summary:** **പേരാവൂർ** : പേരാവൂർ ഗവ: ഐ റ്റി ഐയിൽ ഇഡി ക്ലബ്ബിൻ്റെ ഭാഗമായി നടത്തിയ സെമിനാർ ഡോ. ടി ജി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് ഇൻസ്ട്രക്ടർ നാരായണൻ കുഞ്ഞിക്കണ്ണോത്ത്, സ്റ്റാഫ് സെക്രട്ടറി ഷിബു പി കെ, ബിജു പോൾ തുടങ്ങിയവർ സംസാരിച്ചു.

## Article Content

**പേരാവൂർ** : പേരാവൂർ ഗവ: ഐ റ്റി ഐയിൽ ഇഡി ക്ലബ്ബിൻ്റെ ഭാഗമായി നടത്തിയ സെമിനാർ ഡോ. ടി ജി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് ഇൻസ്ട്രക്ടർ നാരായണൻ കുഞ്ഞിക്കണ്ണോത്ത്, സ്റ്റാഫ് സെക്രട്ടറി ഷിബു പി കെ, ബിജു പോൾ തുടങ്ങിയവർ സംസാരിച്ചു.

കാക്കയങ്ങാട് പിഞ്ഞാണിപ്പാറയിലെ വരണ്ടുണങ്ങുന്ന ക്യാംപസിൽ കടുത്ത വേനലിൽ പറവകൾക്ക് സ്ഥിരമായി കുടിനീര് നല്കുവാൻ ജീവനക്കാരും ട്രെയിനികളും കൈകോർത്തു. ഗ്രീൻ ക്യാംപസിൻ്റെ ഭാഗമായി തീർത്ത ശലഭോദ്യാനത്തിലും ക്യാംപസിൽ വിവിധയിടങ്ങളിലുമായി കുടിനീർ പാത്രങ്ങൾ സ്ഥാപിച്ചു. പ്രവൃത്തി  ഉദ്ഘാടനവും ഡോ. ടി ജി മനോജ് കുമാർ നിർവ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181327/peravoor)