---
title: "അമിത് ഷാ 13ന് തിരുവനന്തപുരത്ത്"
english_title: "Thiruvanathapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181338/thiruvanathapuram"
published_at: "2024-02-01T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bba5546a406_n5794624321706796240162d49a3f6f86ce54186cf75ef2eabc1230ca2173eeb89332b74f8827c99d5ca0f9.jpg"
keywords: []
---

# അമിത് ഷാ 13ന് തിരുവനന്തപുരത്ത്

> **Lead Summary:** **തിരുവനന്തപുരം: **കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 13ന് തിരുവനന്തപുരത്ത് എത്തും. കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് അമിത് ഷാ തലസ്ഥാനത്ത് എത്തുന്നത്. 13ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് പൊതുയോഗം.

## Article Content

**തിരുവനന്തപുരം: **കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 13ന് തിരുവനന്തപുരത്ത് എത്തും. കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് അമിത് ഷാ തലസ്ഥാനത്ത് എത്തുന്നത്. 13ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് പൊതുയോഗം.

നേരത്തെ പദയാത്ര 12ന് തിരുവനന്തപുരം പാര്‍ലമെന്‍റ് മണ്ഡലത്തില്‍ പര്യടനം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. അമിത് ഷായുടെ സൗകര്യം പരിഗണിച്ചാണ് പരിപാടി 13-ലേക്ക് മാറ്റിയത്.

പദയാത്രയുടെ ആറ്റിങ്ങല്‍ പാര്‍ലമെന്‍റ് മണ്ഡലത്തിലെ പര്യടനം ശനിയാഴ്ചയാണ്. വൈകിട്ട് 3ന് മാമത്തു നടക്കുന്ന പൊതുസമ്മേളനത്തിനു ശേഷം കല്ലമ്ബലത്തേക്കാണ് പദയാത്ര.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181338/thiruvanathapuram)