---
title: "മോദി ഗ്യാരണ്ടി പ്രസംഗത്തില്‍ മാത്രമേയുള്ളു: കെ.എൻ. ബാലഗോപാല്‍"
english_title: "Kn balagopal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181343/kn-balagopal"
published_at: "2024-02-01T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bbaa6a29282_n57947263617067975635713037e7dfb64b0574ab69594889c92d897e238a28eaab4fe3ac98b6f54330ab89.jpg"
keywords: []
---

# മോദി ഗ്യാരണ്ടി പ്രസംഗത്തില്‍ മാത്രമേയുള്ളു: കെ.എൻ. ബാലഗോപാല്‍

> **Lead Summary:** **തിരുവനന്തപുരം:** കേന്ദ്ര ബജറ്റിനെ വിമർശിച്ച്‌ സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാല്‍. മോദി ഗ്യാരണ്ടി പ്രസംഗത്തില്‍ മാത്രമാണ്, ബജറ്റ് നിരാശാജനകമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളം നിശ്ചിത ശതമാനത്തിനപ്പുറം കടമെടുക്കരുതെന്നു പറയുന്ന കേന്ദ്രസർക്കാർ തോന്നിയതുപോലെ കടമെടുക്കുന്നതാണ് രേഖകള്‍ വ്യക്തമാക്കുന്നതെന്നും ബാലഗോപാല്‍ വിമർശിച്ചു. 

## Article Content

**തിരുവനന്തപുരം:** കേന്ദ്ര ബജറ്റിനെ വിമർശിച്ച്‌ സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാല്‍. മോദി ഗ്യാരണ്ടി പ്രസംഗത്തില്‍ മാത്രമാണ്, ബജറ്റ് നിരാശാജനകമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളം നിശ്ചിത ശതമാനത്തിനപ്പുറം കടമെടുക്കരുതെന്നു പറയുന്ന കേന്ദ്രസർക്കാർ തോന്നിയതുപോലെ കടമെടുക്കുന്നതാണ് രേഖകള്‍ വ്യക്തമാക്കുന്നതെന്നും ബാലഗോപാല്‍ വിമർശിച്ചു. 

ജിഡിപിയുടെ 5.8 ശതമാനമാണ് കേന്ദ്രം ഈ വർഷം കടമെടുത്തത്. കഴിഞ്ഞ വർഷം ഇത് 6.4 ശതമാനമായിരുന്നു. കടം വാങ്ങി ചെലവാക്കുന്നതിന്‍റെ 25 ശതമാനം പലിശ ഇനത്തില്‍ കേന്ദ്രം കൊടുക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമ്ബത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന കാര്യങ്ങള്‍ കേന്ദ്ര ബജറ്റില്‍ ഇല്ല. പഴയ കാര്യങ്ങളുടെ ആവർത്തനമാണ് ബജറ്റെന്നും കെ.എൻ. ബാലഗോപാല്‍ പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181343/kn-balagopal)