---
title: "നിവേദനം നല്കാൻ പോയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നഗരസഭ കൗൺസിലർ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം"
english_title: "Youth Congress activists threatened by city councilor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18135/Youth-Congress-activists-threatened-by-city-councilor"
published_at: "2021-12-28T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61caea29c56c6_IMG-20211228-WA0055.jpg"
keywords: []
---

# നിവേദനം നല്കാൻ പോയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നഗരസഭ കൗൺസിലർ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം

> **Lead Summary:** ഇരിട്ടി : നഗരസഭയിലെ ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം കൗൺസിലറുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തിയാതായി ആരോപണം. നഗരസഭയിലെ മുഴുവൻ റോഡുകളുടെയും ശോചനീയാവസ്ഥ പരിഹരിക്കണമെന്നും പുന്നാട് മീത്തലെ പുന്നാട് റോഡിൻറെ ടാറിങ് പ്രവർത്തനം തുടങ്ങണമെന്നും ആവശ്യപ്പെട്ടുെ ചെയർപേഴ്സണനോട് സംസാരിച്ച് കൊണ്ടിരിക്കെ മുറിയിലെക്ക് കടന്നു വന്ന സി.പി.എം കൗൺസിലർ അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് ആരോപണം.

## Article Content

ഇരിട്ടി : നഗരസഭയിലെ ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം കൗൺസിലറുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തിയാതായി ആരോപണം. നഗരസഭയിലെ മുഴുവൻ റോഡുകളുടെയും ശോചനീയാവസ്ഥ പരിഹരിക്കണമെന്നും പുന്നാട് മീത്തലെ പുന്നാട് റോഡിൻറെ ടാറിങ് പ്രവർത്തനം തുടങ്ങണമെന്നും ആവശ്യപ്പെട്ടുെ ചെയർപേഴ്സണനോട് സംസാരിച്ച് കൊണ്ടിരിക്കെ മുറിയിലെക്ക് കടന്നു വന്ന സി.പി.എം കൗൺസിലർ അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് ആരോപണം.

നഗരസഭയിലെ റോഡുകൾ ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ സമര പരിപാടിയുമായി യൂത്ത് കോൺഗ്രസ് മുന്നോട്ടുപോകുമെന്ന് ഇരിട്ടിമുൻസിപ്പൽ കമ്മിറ്റി അറിയിച്ചു. സമരത്തിന് മണ്ഡലം പ്രസിഡണ്ട് നിധിൻ നടുവനാട് , ഷാനിദ് പുന്നാട് , പ്രജീഷ് കുനിക്കരി ഷെജിൽ ,ജയൻ, സുധിപൻ, സിവി നിർഷാദ് തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18135/Youth-Congress-activists-threatened-by-city-councilor)