---
title: "മാരകായുധങ്ങള്‍ കാണിച്ച്‌ കവര്‍ച്ച: പ്രതികള്‍ സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണം"
english_title: "Robbery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181361/robbery"
published_at: "2024-02-01T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bbb611529cf_n5794810041706800503001126d3571027fad6b40dca1800cda16248e9ff47c63fb0a45a99ce08464ecdb91.jpg"
keywords: []
---

# മാരകായുധങ്ങള്‍ കാണിച്ച്‌ കവര്‍ച്ച: പ്രതികള്‍ സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണം

> **Lead Summary:** **കൊച്ചി: **വീട് പണയത്തിന് നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി മാരകായുധങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ അറസ്റ്റിലായ സംഘം സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

**കൊച്ചി: **വീട് പണയത്തിന് നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി മാരകായുധങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ അറസ്റ്റിലായ സംഘം സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

കേസില്‍ കൊല്ലം കരുനാഗപ്പിള്ളി തോപ്പില്‍ വീട്ടില്‍ ജോണ്‍ ബ്രിട്ടോ (40), എളംകുളം ഗ്യാലക്‌സി ക്ലിഫ് ഫോര്‍ഡ് ഫ്ലാറ്റില്‍താമസിക്കുന്ന തിരുവനന്തപുരം പോത്തന്‍കോട് ആണ്ടൂര്‍ കോണം സുനില്‍ ഭവനില്‍ ഷീല (47), കോട്ടയം കുറവിലങ്ങാട് സ്വദേശികളായ ചീമ്ബനാല്‍ വീട്ടില്‍ ലിജോ, നമ്ബ്യാരത്ത് വീട്ടില്‍ ആല്‍ബിന്‍ എന്നിവരെയാണ് കടവന്ത്ര പോലീസ് അറസ്റ്റു ചെയ്തത്. 

വൈറ്റില ആമ്ബേലിപ്പാടം റോഡിലുള്ള വീട്ടിലേക്ക് പരാതിക്കാരനെ വിളിച്ചുവരുത്തിയാണ് ഇവര്‍ കവര്‍ച്ച നടത്തിയത്. കാര്‍, ലാപ്‌ടോപ്പ്, 12 മൊബൈല്‍ ഫോണുകള്‍, ആപ്പിള്‍ മാക് ബുക്ക്, ഏഴ് പവന്‍റെ സ്വര്‍ണമാല, ഒരു പവന്‍റെ സ്വര്‍ണമോതിരം, 16350 രൂപ അടങ്ങിയ പഴ്‌സ്, ഒപ്പിട്ട ചെക്ക് ബുക്ക് എന്നിവയാണ് കവര്‍ച്ച ചെയ്തത്. കൂടാതെ ചെക്ക് ബുക്ക് വഴി പരാതിക്കാരന്‍റെ അക്കൗണ്ടില്‍ നിന്നും 6,95,000 രൂപ പിന്‍വലിച്ചെടുക്കുകയും ചെയ്തു. പ്രതികളില്‍നിന്നും മോഷണമുതലുകള്‍ പോലീസ് കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181361/robbery)