---
title: "വീണാ വിജയനെതിരെ ഏത് അന്വേഷണവും വരട്ടെ: എം.വി.ഗോവിന്ദന്‍"
english_title: "Mv govindan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181363/mv-govindan"
published_at: "2024-02-01T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bbb9336aade_n579491256170680132431510e083bb201193b00fed7c0175a36c5f4b8408eb737d979f3bdab40c1beb3fe2.jpg"
keywords: []
---

# വീണാ വിജയനെതിരെ ഏത് അന്വേഷണവും വരട്ടെ: എം.വി.ഗോവിന്ദന്‍

> **Lead Summary:** **തിരുവനന്തപുരം:** മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനു പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വീണയുടെ എക്സാലോജിക്ക് കന്പനിക്കെതിരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ (എസ്‌എഫ്‌ഐഒ) അന്വേഷണം ആരംഭിച്ചതോടെയാണ് പിന്തുണയുമായി എം.വി. ഗോവിന്ദനെത്തി‌ത്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്നും സിബിഐ‌യേക്കാള്‍ വലുതല്ലോ‌യെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**തിരുവനന്തപുരം:** മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനു പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വീണയുടെ എക്സാലോജിക്ക് കന്പനിക്കെതിരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ (എസ്‌എഫ്‌ഐഒ) അന്വേഷണം ആരംഭിച്ചതോടെയാണ് പിന്തുണയുമായി എം.വി. ഗോവിന്ദനെത്തി‌ത്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്നും സിബിഐ‌യേക്കാള്‍ വലുതല്ലോ‌യെന്നും അദ്ദേഹം പറഞ്ഞു.

ഗുരുതരമായ കുറ്റകൃത്യം നടത്തിയെന്ന രജിസ്ട്രാർ ഓഫ് കന്പനീസിന്‍റെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് എക്സാലോജിക്കിനെതിരെയും വീണയ്ക്കെതിരേയും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.കരിമണല്‍ കന്പനിയായ സിഎംആർഎല്‍, വ്യവസായ വകുപ്പിന്‍റെ കീഴിലുള്ള കെഎസ്‌ഐഡിസിയും അന്വേഷണ പരിധിയില്‍ വരും.

ഗുരുതരമായ ക്രമക്കേടും കുറ്റകൃത്യവുമാണെന്നുള്ള തെളിവ് ലഭിച്ചാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാൻ അധികാരമുള്ള ഏജൻസിയാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം.ഇന്ത്യൻ കോർപ്പറേറ്റ് ലോ സർവീസിലെ ആറ് ഉന്നത ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. 

എക്സാലോജിക്കിനെതിരായ എസ്‌എഫ്‌ഐഒ അന്വേഷണം മുഖ്യമന്ത്രിയെയും കുടുംബത്തെയും അവഹേളിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഎം നേതാവ് എ.കെ.ബാലൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181363/mv-govindan)