---
title: "മോശം കാലാവസ്ഥ; എംഎല്‍എമാരെ കൊണ്ട് പോകാനിരുന്ന വിമാനങ്ങള്‍ റദ്ദാക്കി"
english_title: "Mla plain "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181390/mla-plain"
published_at: "2024-02-01T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bbcd6d97ab4_n5795012041706806508062259335dbbe2a9593aa3ced3b48e67d2d3c1305f47c2b6576cadb08cba9a35bdf.jpg"
keywords: []
---

# മോശം കാലാവസ്ഥ; എംഎല്‍എമാരെ കൊണ്ട് പോകാനിരുന്ന വിമാനങ്ങള്‍ റദ്ദാക്കി

> **Lead Summary:** **ന്യൂഡല്‍ഹി:** സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ ഇന്നും അനുമതി നല്‍കാത്തതിനെതുടര്‍ന്ന് എംഎല്‍എമാരെ ഹൈദരാബാദിലേക്ക് മാറ്റാനുള്ള ജെഎംഎം(ജാർഖണ്ഡ് മുക്തി മോർച്ച) നീക്കത്തിന് തിരിച്ചടി. മോശം കാലാവസ്ഥയെ തുടർന്ന് വിമാനങ്ങള്‍ റദ്ദാക്കി.

## Article Content

**ന്യൂഡല്‍ഹി:** സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ ഇന്നും അനുമതി നല്‍കാത്തതിനെതുടര്‍ന്ന് എംഎല്‍എമാരെ ഹൈദരാബാദിലേക്ക് മാറ്റാനുള്ള ജെഎംഎം(ജാർഖണ്ഡ് മുക്തി മോർച്ച) നീക്കത്തിന് തിരിച്ചടി. മോശം കാലാവസ്ഥയെ തുടർന്ന് വിമാനങ്ങള്‍ റദ്ദാക്കി.

വ്യാഴാഴ്ചയാണ് സംഭവം. ബിജെപിയുടെ ചാക്കിട്ട് പിടുത്തത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഭരണകക്ഷി എംഎല്‍എമാരെ സംസ്ഥാനത്തുനിന്ന് മാറ്റാൻ നേതൃത്വം തീരുമാനിച്ചത്.

പിന്നാലെ രാത്രി എട്ടരയോടെ രണ്ട് വിമാനങ്ങളിലായി 43 എംഎല്‍എമാര്‍ ഹൈദരാബാദിലേക്ക് പുറപ്പെടാനായി റാഞ്ചി ബിർസ മുണ്ട വിമാനത്താവളത്തില്‍ എത്തിയിരുന്നു. 

എന്നാല്‍ കാലാവസ്ഥ മോ‍ശമായതിനെ തുടർന്ന് വിമാനങ്ങള്‍ റദ്ദാക്കുകയായിരുന്നു. പിന്നാലെ എംഎല്‍എമാർ വിമാനത്തില്‍ നിന്ന് തിരിച്ചിറങ്ങുകയും ചെയ്തു. 

നേരത്തെ, ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറൻ രാജിവച്ചതിന് പിന്നാലെയാണ് മുതിർന്ന ജെഎംഎം നേതാവായ ചംപായ് സോറനെ മുഖ്യമന്ത്രിയാക്കാൻ മഹാസഖ്യം തീരുമാനിച്ചത്.

തുടർന്ന് ചംപായ് സോറനെ മുഖ്യമന്ത്രിയാക്കാൻ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഭരണകക്ഷി നേതാക്കള്‍ ഗവർണർക്ക് കത്തയക്കുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181390/mla-plain)