---
title: "മാനന്തവാടി നഗരത്തിനടുത്ത് പായോട് കാട്ടാനയിറങ്ങി"
english_title: "Manathavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/181418/manathavadi"
published_at: "2024-02-02T08:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bc57075a4f9_Picsart_24-02-02_08-13-10-078.jpg"
keywords: []
---

# മാനന്തവാടി നഗരത്തിനടുത്ത് പായോട് കാട്ടാനയിറങ്ങി

> **Lead Summary:** **മാനന്തവാടി**: മാനന്തവാടി നഗരത്തിനടുത്ത് പായോട് കാട്ടാനയിറങ്ങി. എടവക പഞ്ചായത്തിലെ പായോടാണ് കാട്ടാനയിറങ്ങി ഭീതി പരത്തിയത്. വനമില്ലാത്ത ജനവാസ മേഖലയിലാണ് കാട്ടാനയുള്ളത്. റേഡിയോ കോളർ ഘടിപ്പിച്ച ആനയാണെന്ന് നാട്ടുകാർ പറഞ്ഞു. വനപാലകരെത്തി ആനയെ തുരത്താനുള്ള നടപടികൾ സ്വീകരിച്ചു.

## Article Content

**മാനന്തവാടി**: മാനന്തവാടി നഗരത്തിനടുത്ത് പായോട് കാട്ടാനയിറങ്ങി. എടവക പഞ്ചായത്തിലെ പായോടാണ് കാട്ടാനയിറങ്ങി ഭീതി പരത്തിയത്. വനമില്ലാത്ത ജനവാസ മേഖലയിലാണ് കാട്ടാനയുള്ളത്. റേഡിയോ കോളർ ഘടിപ്പിച്ച ആനയാണെന്ന് നാട്ടുകാർ പറഞ്ഞു. വനപാലകരെത്തി ആനയെ തുരത്താനുള്ള നടപടികൾ സ്വീകരിച്ചു.

രാവിലെ പാലും കൊണ്ട് പോയ ക്ഷീര കർഷകരാണ് ആനയെ ആദ്യം കണ്ടത്. വനപാലകരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/181418/manathavadi)